ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഇരുപത്തൊന്നാം അദ്ധ്യായം 427

നിന്ന നടുമുറ്റത്തിൽ വീഴാതെയിരിപ്പാനും മറ്റും പുറഭാ
ഗം ഒരിക്കൊൽ ഉയരത്തിൽ ചുമരും അതി മനൊഹരമാ
യ പടിയിരിപ്പും കുറ്റിയും ഉണ്ട— പടിഞ്ഞാറെ ഭാഗം രണ്ട
അറകളും ഒരു സാമാനമുറിയും വടക്ക ഭാഗം പടിഞ്ഞാറെ
വശം മെൽപറഞ്ഞ മുറിയുടെ കിഴക്ക ഒരു വലിയ തളവും
അതിന്റെ കിഴക്കഭാഗത്ത ഒരു അറയും ഒരു സാമാനമുറി
യും കിഴക്കവശം ഒരു സാമാനമുറിയും ദീൎഘവിസ്താരങ്ങളൊ
ടുകൂടിയ ഒരു അറയും ഇങ്ങിനെ മൂന്നു ഭാഗവും കൂടി നാല
അറകളും മൂന്നു മുറികളും ഒരു ഒഴിഞ്ഞ തളവും ഉണ്ട— മെ
ൽപറഞ്ഞ അറകളിലും മുറികളിലും കൊലായിൽ നിന്ന
കടക്കത്തക്കവണ്ണം പ്രത്യെകം പ്രത്യെകം വാതിലുകളുംഅ
നൎഗ്ഗളമായ— വായു സഞ്ചാരത്തിന്നു വെണ്ടി അതാതിന്റെ
അവസ്ഥക്ക തക്കവണ്ണം ഒന്നും രണ്ടും ജനെലുകളും വെച്ചി
ട്ടുണ്ട— എല്ലാ അറകളിലും കട്ടിൽ, കിടക്ക, കസെല, അൾ
മെറ, ഇത്യാദി സകലസാധനങ്ങളും ശെഖരിച്ചുവെച്ചിട്ടുള്ള
തിന്നു പുറമെ അതി വിശെഷമായി അലങ്കരിക്കുകയും ചെ
യ്തിരിക്കുന്നു— ഓരൊ അറകളിലെ സാമാനങ്ങൾ ഓരൊ വീ
ട്ടിലെക്ക ധാരാളം മതിയായ്വരത്തക്ക വിധം അത്ര അധി
കമുണ്ട— വടക്കഭാഗം പ്രസ്താവിച്ചിട്ടുള്ള തളത്തിലെക്ക പ്ര
വെശിപ്പാൻ വെണ്ടി കീഴ്ഭാഗം അതിന്നു നെരെയുള്ള ത
ളത്തിൽനിന്ന ഒരു കൊണി വെച്ചിട്ടുമുണ്ട— പുരുഷന്മാർ തെ
ക്കുഭാഗമുള്ള തളത്തിൽ ഇരിക്കുന്ന സമയവും മറ്റും സ്ത്രീക
ൾക്ക മുകളിലെക്ക വരുവാനും പൊവാനും മെൽപറഞ്ഞ
കൊണി വളരെ സഹായമായിരിക്കുന്നു—ഈ വീട്ടിന്റെ മു
കൾതട്ട ഇപ്പൊൾ പ്രസ്താവിച്ചിട്ടുള്ള പ്രകാരമാണെന്ന വാ
യനക്കാൎക്ക ഇതകൊണ്ട മനസ്സിൽ ആക്കുവാൻ കഴിയുന്ന
താണെല്ലൊ.

കുഞ്ഞികൃഷ്ണമെനൊൻ കൊണ്ടുവന്നിട്ടുണ്ടായിരുന്ന അ
ലങ്കാരപദാൎത്ഥങ്ങൾ കൊണ്ട മെൽ തട്ട മുഴുവനും വളരെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/439&oldid=195110" എന്ന താളിൽനിന്ന് ശേഖരിച്ചത്