ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മൂന്നാം അദ്ധ്യായം 33

ന്നുണ്ടായിരിക്കും’ എന്ന പറഞ്ഞ പാനീസ്സും വാങ്ങി
കിഴക്കോട്ട ഓടിച്ചെന്നു. താൻ തന്നെ പാനീസ്സും
കൊണ്ട ചെല്ലുന്നത് കുഞ്ഞികൃഷ്ണമേനോന അധികം
സന്തോഷമായിരിക്കും എഎ്ന വിചാരിച്ചിട്ടാണ ഗോവി
ന്ദൻ ഇത്ര തിരക്കിട്ട പാഞ്ഞത. നേരെ വരുന്ന മഞ്ചൽ
അപ്പോൾ അവിടെനിന്ന തിരിഞ്ഞ തെക്കെ ഇടവഴി
യിലേക്ക പോകുന്നത് കണ്ടു. രാത്രസമയമാകൊണ്ട
വഴി തെറ്റിപോയതായിരിക്കാമെന്ന വിചാരിച്ച ഗോവി
ന്ദൻ ഇടവഴിയിലേക്ക ഓടി. അടുത്ത എത്തുമ്പഴക്ക
അത എകദെശം രണ്ടുമൂന്ന ഇടവഴി ദൂരം കഴിഞ്ഞപോയി
രിക്കുന്നു. പാഞ്ഞുചെന്ന നോക്കുമ്പഴക്ക അത കുഞ്ഞി
കൃഷ്ണമേനോനല്ല. പുക്കോത്ത മനക്കലെ ജനയന്തൻ
നമ്പൂതിരിപ്പാടായിരുന്നു. ഗോവിന്ദൻ ഇത്രയെല്ലാം അദ്ധ്വാ
നിച്ച പാഞ്ഞിട്ട ഒരു ഫലവും ഉണ്ടായില്ലെന്നല്ല ഉടുത്ത
മുണ്ടിന്റെ വക്കും കാലോടു കുടുങ്ങി പൊട്ടി, പോരെ
ങ്കിൽ അമാലന്മാർ മുക്കുവരായിരുന്നതകൊണ്ട അനാവ
ശ്യമായി ശുദ്ധംമാറലും കഴിഞ്ഞു. ഗോവിന്ദന്റെ ഇഛാ
ഭംഗവും വ്യസനവും മടങ്ങി പോരുമ്പോഴുള്ള മുഖഭാവവും
വിഷണ്ഡതയും വായനക്കാൎക്ക എളുപ്പത്തിൽ ഊഹിക്കാവു
ന്നതാണ.

ഗോവിന്ദൻ പാനീസ്സും വാങ്ങി പടിയിറങ്ങിയ ക്ഷണ
ത്തിൽ കണ്ടപ്പൻ അടുക്കിളയിൽചെന്ന നോക്കുമ്പൊഴക്ക
അടുപ്പത്തുണ്ടായിരുന്ന അരി വെന്ത നീറിപ്പോയിരി
ക്കുന്നു. ഒരി മുറി നേളികേരം നിലത്ത വെച്ചിട്ടുണ്ടായിരു
ന്നത് ഒരു പൂച്ചയും കടിച്ചുകൊണ്ടുപോയി എങ്കിലും അ
തൊന്നും ബഹുമാനിക്കാതെ കുഞ്ഞികൃഷ്ണനേന കുറ
ചായ തെയ്യാറാക്കേണ്ടതിന്ന വെള്ള അടുപ്പത്താക്കി കാൽ

5

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/45&oldid=194049" എന്ന താളിൽനിന്ന് ശേഖരിച്ചത്