ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നാലാം അദ്ധ്യായം 43

നാണിഅമ്മ— അത ശരിതന്നെ- നമുക്ക വിശേഷിച്ച
ഒന്നും ഉണ്ടായിട്ടല്ല. എന്നാലും വഷളത്വമല്ലെ?
"സ്ത്രീകൾ തുമ്പില്ലാത്ത കൂട്ടരണ. വിശ്വസിപ്പാൻ
പാടില്ല. വിശ്വസിച്ചാലവറ്റ ചരിക്കാരിരിക്കില്ല"
എന്നല്ലെ ജനങ്ങൾ പറയുന്നത? കടവത്തെ ആ
പെൺകിടാവിന്റെ കാൎയ്യം ബഹു തകരാറുതന്നെ.
പത്ത പതിനെട്ട വയുസ്സ പ്രായമെ ആയിട്ടുള്ളു. എ
ന്തെല്ലാംമാതിരി നാടകങ്ങളാണ അവോൾ ഉണ്ടാക്കി
ആടുന്നത് ?

പാറുക്കുട്ടിഅമ്മ— കൊച്ചമ്മാളുനെക്കൊണ്ടാണ നാണിഏ
ട്ടത്തി പറയുന്നത്? അവളെ കെൎയ്യം എടുക്കാനും തൊ
ടാനും ഇല്ല ബഹു മോശംതന്നെ. അഞ്ചെട്ട ദിവ
സംമുമ്പെ ഒരു രാത്രി നട്ടപ്പാതിരക്ക അവിടെവെച്ച
രണ്ടു രഹസ്യക്കാരതമ്മിൽ തല്ലും പിടിയും ബഹുകല
ശലായിരുന്നു എന്ന കേട്ടു. നാണിഏട്ടത്തി അത
തന്നെ അല്ലെ പറവാൻ ഭാപിക്കുന്നത ?

നാണിഅമ്മ— അങ്ങിനെയും ഒന്നുണ്ടായിട്ടുണ്ടൊ ? അത
ഞാൻ കേട്ടിട്ടില്ല. ഇത അങ്ങിനെ ഉള്ളതൊന്നുമല്ല.
ഒരു പുതിയമാതിരിപ്പുറപ്പാടാണ.

ലക്ഷ്മി അമ്മ— ശങ്കരൻ എമ്പ്രാന്തിരി ഇതൊന്നും അറിയാ
റില്ലെ?

പാറുക്കുട്ടി— അയാളറിഞ്ഞിട്ടെന്താണ? അറിയാഞ്ഞിട്ടെ
ന്താണ? അവൾക്ക ശങ്കരനെമ്പ്രാന്തിരിയെ ഒരു
പുല്ലോളം ബഹുമാനമില്ല. പുറത്തിട്ട
വാതിലടെക്കാറും കൂടി ഉണ്ടെന്നകേട്ടു. എന്നാൽ അ
യാൾക്കങ്ങനെയല്ല. കൊച്ചമ്മാളു എന്നുപറഞ്ഞാൽ
എമ്പ്രാന്തിരീടെ പ്രാണനാണ. "അമ്പലത്തിലിന്ന

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/55&oldid=194059" എന്ന താളിൽനിന്ന് ശേഖരിച്ചത്