ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നാലാം അദ്ധ്യായം 53

ച്ചൊ” എന്ന വിളിച്ചു പറഞ്ഞുംകൊണ്ട അവരും
ഇവരുടെ പിന്നാലെ തിരക്കിട്ട പാഞ്ഞു. ആകപ്പാ
ടെ സകലരും അറിഞ്ഞു വശായി. അയ്യാപ്പട്ടര
അന്യായം കൊടുപ്പാൻ ഇന്ന രാവിലെ മജിസ്ത്രേട്ട
കോടതിക്ക പോയിരിക്കുന്നു പോൽ. ചിറയുടെ
ചുറ്റും ഇന്ന ൟ ഒരു വർത്തമാനം കൊണ്ട പറഞ്ഞ
രസിക്കുന്നവരെ അല്ലാതെ മറ്റാരേയും കണ്ടില്ല.

പാറുക്കുട്ടി –എന്റെ അമ്മെ—എനിക്ക കേട്ടതെ മതി—
കൊച്ചമ്മാളു സാമാന്യക്കാരത്തിയല്ല—രാജ്യം വഷ
ളാക്കാൻ പെരുത്ത വേണോ? ഇങ്ങിനത്തെതൊന്ന
പോരെ?

ലക്ഷ്മിഅമ്മ—കഷ്ടം തന്നെ—ആ സാധു പട്ടൎക്ക എത്ര
തല്ലും കുത്തും കിട്ടീട്ടുണ്ടായിരിക്കണം ൟ വക
തേവിടിശ്ശികളെ നാട്ടിൽ വെച്ചേക്കരുത. അറത്ത
ബലി കഴിച്ച കളയാണ വേണ്ടത.

നാണിഅമ്മ—എന്താണേട്ടത്തീ കാലം എല്ലാ പിഴച്ചാണ
കാണുന്നത്. വീട്ടിലുള്ള പുരുഷന്മാരുടെ ആണല്ലാ
ത്തരം കൊണ്ടാണ ഇപ്രകാരം ഉണ്ടാവാനിട
വരുന്നത. പുരുഷന്മാരെ അല്പം ശങ്കയുണ്ടെങ്കിൽ
സ്ത്രീകൾക്ക ഒരിക്കലും ഈ വിധം ചെയ്വാൻ ധൈ
ൎയ്യമുണ്ടാകുന്നതല്ല. എന്നാൽ ചിലേടത്ത പുരുഷ
ന്മാര തന്നെയാണ പോൽ ഈ വിധം നടവടിക
ൾക്ക സഹായം നിന്ന വരുന്നത. "മോന്തായം
വളഞ്ഞാൽ അറുപത്തനാലും വളയും” എന്ന കാര
ണവന്മാർ പറഞ്ഞത ശരിയായിട്ടുള്ളതാണ.

പാറുക്കുട്ടി—എനിക്ക ഇതെല്ലാം കേട്ടിട്ട പേടിയാകുന്നു.
കൊച്ചമ്മാളു എനി എങ്ങിനെയാണ മനുഷ്യന്മാരു
ടെ മുമ്പിൽ കൂടി നടക്കുന്നത്. കഷ്ട ! ഒരു നല്ല

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/65&oldid=194069" എന്ന താളിൽനിന്ന് ശേഖരിച്ചത്