ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

74 അഞ്ചാം അദ്ധ്യായം

കു. നമ്പൂതിരി— അമ്മുവിന്റെ മകളാണത നല്ല ശിക്ഷ—
നോം ഇതവരെ അറിഞ്ഞിട്ടില്ല.

അമ്മു— എന്താണ തിരുമനസ്സിലേക്ക ഭ്രാന്തുണ്ടൊ. ഏത
അടിയന പെൺ കിടാവ ഇല്ലെന്ന തിരുമനസ്സി
ലെക്ക നല്ല നിശ്ചയം ഉണ്ടല്ലൊ. ഞാൻ പോണു.
പിന്നെയൊരിക്കലാട്ടെ. എത്ര ആളുണ്ടു കുളിക്കുന്നു
ചോദിപ്പാൻ ഒരുതരം കണ്ടത. തിരുമനസ്സിലേക്ക
ഇതിനോന്നും ഏതും ഇല്ലെങ്കിലും അടിയന
ഇത്തി
രിയെല്ലാമുണ്ടു.

ഇതും പറഞ്ഞ അമ്മു അമ്മുവിന്റെ പാട്ടിൽ കടന്നു
പോയി. നമ്പൂതിരിക്ക പരിഭ്രമം ഇതവരെ ഉള്ളതിലും ഒന്നു
അധികമായി. അമ്മു മുഷിഞ്ഞു എന്നുള്ള ശങ്ക വലിയ
കലശലായി. ചോദിക്കണ്ടായിരുന്നു— കഷ്ടായി— അവൾ
മുഷിഞ്ഞു. കാൎയ്യം അതും തരക്കേടായി. ഇങ്ങിനെ അന്ധാ
ളിച്ച വിഷണ്ഡനായി അങ്ങട്ടും ഇങ്ങട്ടും നോക്കിക്കൊണ്ടു
നിന്നു. പുരുഹൂതൻ നമ്പൂതിരി ൟ അവസരത്തിൽ മൂത്ര
ശങ്കക്ക ഇരിക്കയായിരുന്നത കൊണ്ട ൟ ഗോഷ്ഠിയിൽ
കൂടാൻ അദ്ദേഹത്തിന്ന സാധിച്ചില്ല. എല്ലാം കൊണ്ടും
തെല്ലു ഭേദമുള്ള വല്ല സ്ത്രീകളും കുളക്കടവിൽ ഉണ്ടെന്ന
കണ്ടാൽ ചില നമ്പൂതിരിമാൎക്ക വേണ്ടെങ്കിലും മൂത്ര ശങ്കക്ക
ഒന്നിരിക്കാതെ നിവൃത്തി ഇല്ല. ഇത അക്രമമാണെന്നൊ
മൎയ്യാദക്കേടാണെന്നൊ എനിയും ഇവൎക്ക മനസ്സിലായിട്ടി
ല്ല. ഏതായാലും പുരുഹൂതൻ നമ്പൂരി ഇത നല്ല കണക്കിൽ
പറ്റിച്ചു. അദ്ദേഹം സമർഥനായ്ത കൊണ്ടു വേണ്ട ദിക്കിൽ
വേണ്ടതു പോലെ തന്നെ പ്രവൃത്തിച്ചിരിക്കുന്നു. മൂത്ര ശങ്ക
കഴിഞ്ഞു നല്ലവണ്ണം ഒരു പിടി മണ്ണും വാരി ദിഗംബര
മൂർത്തിയെപ്പോലെ വരുന്നത കണ്ടാൽ തൽക്കാലം വെറുപ്പും
നീരസവും തോന്നാത്ത മനുഷ്യന്മാരില്ലെന്നാണ എന്റെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/86&oldid=194090" എന്ന താളിൽനിന്ന് ശേഖരിച്ചത്