ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അഞ്ചാം അദ്ധ്യായം 79

കുബേരൻ - എന്നാൽ കാൎയ്യം ബഹു തകരാറ തന്നെ.<lb /> ഗോപാലൻ ആള ബഹു വികൃതിയാണ. നോം<lb /> അവിടെ ചെല്ലുന്നതും മറ്റും അവന്ന ലേശം രസ<lb />മാവില്ല. ബ്രാഹ്മണരെ ബഹുമാനവും ഭക്തിയും<lb /> അവന്ന തീരെ ഇല്ല. പാറുക്കുട്ടിയുടെ അടുക്കെ<lb /> ഒന്ന പോണം എന്ന ഇശ്ശി ദിവസമായി വിചാ<lb />രിക്കുന്നു. എനിയും തരമാവുക കഴിഞ്ഞില്ല.

പുരുഹൂതൻ - എന്താ പാറുക്കുട്ടി നമ്മെ രഹസ്യം പിടി<lb />ക്കില്ലെ. ഗോപാലനോട സമ്മതം ചോദിച്ചിട്ട വേ<lb />ണൊ പാറുക്കുട്ടിയുടെ അടുക്കെ പോവാൻ. മാനാ<lb />ഞ്ചിറയിലെ വെള്ളം കുടിപ്പാൻ സാമൂതിരിയുടെ കല്പ<lb />ന വേണൊ.

കുബേരൻ - അവൾ ബഹു കുറുമ്പുകാരത്തിയാണ. ആ<lb />രേയും രഹസ്യം പിടിക്കില്ലത്രെ. അവിടെ ബന്തോ<lb />വസ്തും അതി കേമാണ.

പുരുഹൂതൻ - ബന്തോവസ്ത ഇരിക്കട്ടെ അത സാരമില്ല. <lb /> പാറുക്കുട്ടിയോട താൻ ചോദിക്ക ഉണ്ടായോ.

കുബേരൻ - ചോദിച്ചുംനോക്കി. ഒരു ദിവസം രണ്ടുറുൾ<lb /> മോതിരം വെച്ചകാട്ടി നോക്കുകയും ചെയ്തു. ഇവി<lb />ടെ ഇതൊന്നും നടക്കയില്ലെന്ന പറഞ്ഞ അവൾ<lb /> വാങ്ങീല.

പുരുഹൂതൻ - അമ്പാ വിരുതത്തി. കന്മന അവസാനം<lb /> ഇളിച്ശവായനായിട്ട മടങ്ങിപോന്നു ഇല്ലെ. നോം<lb /> പോയൊന്ന പറ്റിക്കട്ടെ.

കുബേരൻ - കരുവാഴ എന്നാൽ ആൾ ബഹു സമൎത്ഥൻ<lb /> തന്നെ. തനിക്ക അത സാധിച്ചെങ്കിൽ നോക്കപി<lb />ന്നെ തന്നെ പിടിച്ചാൽ മതിയെല്ലൊ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/91&oldid=194095" എന്ന താളിൽനിന്ന് ശേഖരിച്ചത്