ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആറാം അദ്ധ്യായം 85

എന്ന പറഞ്ഞിരിക്കുന്നു. ആ കള്ളനെ ശിക്ഷിപ്പിച്ച ജാ
തീന്ന പുറത്താക്കിക്കണം എനി എന്തായാലും വേണ്ടില്ല
സംബന്ധത്തിന്ന സ്വാമിതന്നെ മതി എന്നാണ കൊച്ച
മ്മാളു എന്നോട തീൎച്ചപറഞ്ഞത. അത സ്വാമിക്ക സമ്മത
മല്ലെങ്കിൽ എനി അവൾക്ക സംബന്ധക്കാരനെ വേണ്ട
പോൽ. അതുകൊണ്ട അന്യായം ഇന്നതന്നെ കൊടുക്ക
ണം. സാക്ഷി ഞാനും കോമൻനായരും വെടിപ്പായി പ
റയും. അന്യായത്തിൽ കൊച്ചമ്മാളൂനെ കൂടി പ്രതി ചേ
ൎക്കേണ്ടിവരും അതെ ഉള്ളു ഒരു ദുൎഘടം. എന്നാൽ അതി
ന്നും ഒരു വഴിയുണ്ട. കയ്പീത്തകൊണ്ട അവൾ കുറ്റ
ക്കാരി അല്ലെന്നാക്കിയാൽ മതി. പിന്നെ സാക്ഷിക്കാരും
അത ബലപ്പെടുത്തി പറയുന്നതായാൽ കൊച്ചമ്മാളുന കു
റ്റം ഒന്നും വരില്ല.

ഇതെല്ലാം കേട്ടപ്പോൾ അയ്യാപ്പട്ടര പരമാൎത്ഥമാണെ
ന്ന ക്ഷണത്തിൽ വിശ്വസിച്ചപോയി. എമ്പ്രാന്തിരിയെ
പുറത്താക്കി തന്നെ സംബന്ധക്കാരനാക്കാനാണ കൊച്ച
മ്മാളു തീൎച്ചപ്പെടുത്തിയ്ത എന്ന കേട്ടപ്പോൾ തല്ലകൊണ്ട
വേദനയും വ്യസനവും മുഴുവൻ തീൎന്നുപോയി. അന്യാ
യം കൊടുക്കേണമെന്നുള്ള വിചാരംതന്നെ ഇദ്ദേഹത്തി
ന്റെ മനസ്സിൽ നിന്ന പോയ്ക്കളഞ്ഞു. എങ്കിലും കുണ്ടു
ണ്ണിമേനോന്റെ നിൎബ്ബന്ധം കൊണ്ടും കൊച്ചമ്മാളു പറ
ഞ്ഞയച്ചതുകൊണ്ടും അന്യായം കൊടുക്കാമെന്നതന്നെ അ
വസാനം നിശ്ചയിച്ചു. കൊച്ചമ്മാളുവിനെ പ്രതി ചേ
ൎക്കുന്ന കാൎയ്യം ഇദ്ദേഹത്തിന്ന പരമസങ്കടമായിതോന്നി.
എമ്പ്രാന്തിരിയെ ശിക്ഷിക്കേണ്ടതിന്ന അന്യായം കൊടു
ക്കാതെ കഴികയില്ലന്നും കൊച്ചമ്മാളുവിനെ പ്രതി ചേൎക്കാ
ത്തപക്ഷം അന്യായത്തിന്ന ബലമില്ലെന്നും കുണ്ടുണ്ണി
മേനോൻ പറഞ്ഞതനിമിത്തം അങ്ങിനെ ആവാമെന്ന

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/97&oldid=194101" എന്ന താളിൽനിന്ന് ശേഖരിച്ചത്