ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആറാം അദ്ധ്യായം 87

കൻസ്ടെബളുടെ ഉദ്യോഗം കിട്ടീട്ട ഇപ്പൊൾ ഏഴ സം
വത്സരമെ ആയിട്ടുള്ളു. അതിനിടയിൽ നാലയ്യായിരം
ഉറുപ്പികയുടെ സ്വത്ത ഇദ്ദേഹം സ്വന്ത പ്രയത്നംകൊണ്ട
സമ്പാദിച്ചിട്ടുണ്ട. ആൾ അശേഷം ലുബ്ധനല്ല. മാ
സപടി ഇരുപതുറുപ്പിക മാത്രമെയുള്ളു. എങ്കിലും ബഹു
ധാരാളിയാണ. അത്യാവശ്യമായ ചിലവിന്ന തന്നെ
ദിവസംപ്രതി രണ്ടുറുപ്പികയിൽകുറയാതെ വേണ്ടിവരും.
പാൎക്കുംദിക്കിൽ താനും രണ്ട വാലിയക്കാരും മാത്രമെയുള്ളു
ആൾ ഒരു വേദാന്തിയാണ. കണ്ടാൽ ഒരു വലിയ
സുന്ദരനല്ല. എങ്കിലും തരക്കെട ഒട്ടും ഇല്ല. ആൾ
ബഹു ദീൎഘനാണ. കുടുമയും ധാരാളം ഉണ്ട. എന്തൊ
ഒരു ഔഷധം പതിവായി സേവിച്ചവരുന്നതൊകൊണ്ട
കണ്ണ രണ്ടും നല്ല ചെങ്കീരിയുടെ കണ്ണെക്കാൾ ചുകന്നി
ട്ടാണ. പങ്ങശ്ശമേനോൻ എനിയും ഒരു ദിക്കിൽ സം
ബന്ധം വെച്ചിട്ടില്ല. വേദാന്തിയായതുകൊണ്ടായിരിക്കാം
ഭാൎയ്യാസക്തി ഇദ്ദേഹത്തിന്ന തീരെ കുറഞ്ഞുകാണുന്നത.
കൊച്ചമ്മാളുനെ പറ്റി പങ്ങശ്ശമേനോൻ പല പ്രാവ
ശ്യവും കേട്ടിട്ടുണ്ടെങ്കിലും അവളെ കണ്ട സംസാരിപ്പാൻ
ഇതുവരെയും ഇടവന്നിട്ടില്ല. അവളെ കാണെണമെന്നുള്ള
താല്പൎയ്യം ൟ മനുഷ്യന്ന ബഹു കലശലായുണ്ട. അത
കൊണ്ട സ്ഥലത്തപോയി അന്വേഷണം കഴിപ്പാൻ
കല്പന കിട്ടിയത ഇദ്ദേഹത്തിന്ന വലിയൊരു സന്തോഷ
മായി. തനിക്കിപ്പോൾ നല്ല ശുക്രദശയാണ. മാൎച്ചി
മാസം ഏഴാന്തിയതി ചൊവ്വാഴ്ച പകൽ നാലമണിക്ക
ശെഷം പങ്ങശ്ശ മേനോൻ കൻസ്ടെബൾ എരെമ്മൻനായ
രോട കൂടെ സ്ഥലാന്വേഷണത്തിന്നുഌഅ പുറപ്പാടായി.
കുളിയും ഊണുംകഴിച്ച നല്ലതായിട്ട രണ്ട പാവമുണ്ടും

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/99&oldid=194103" എന്ന താളിൽനിന്ന് ശേഖരിച്ചത്