ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കൃതികളെ നൊക്കി ദെവാത്മാവെ തുണയാവാൻ വിളിച്ചു പ്രാൎത്ഥി
ച്ചു ഞാൻ നാലു സുവിശെഷങ്ങളുടെ സംഗ്രഹം ചമെപ്പാൻ തുനിയു
ന്നു- ബുധന്മാർ വ്യത്യാസങ്ങളെ ക്ഷമിച്ചു അൎത്ഥ‌ഗൌരവവും സൂ
ക്ഷ്മ യുക്തിയും അധികം ചെരുന്നതിനെ ഉണ്ടാക്കുവാൻ ശ്രമിപ്പൂതാ
ക-

നാലു സുവിശെഷങ്ങളുടെ ഭെദം

സുവിശെഷകന്മാരുടെ സ്വഭാവങ്ങളെ കുറിപ്പാൻ സഭാപിതാ
ക്കന്മാർ കെരൂബുകളുടെ നാലു മുഖങ്ങളെ വിചാരിച്ചു ഒരൊരൊ
ഉപമ പറഞ്ഞിരിക്കുന്നു. സൃഷ്ടിയിൽ വിളങ്ങുന്ന ജീവസ്വരൂപങ്ങ
ൾ നാലുപ്രകാരം ഉണ്ടു - ജീവകാലപൎയ്യന്തം സെവിച്ചും കഷ്ടിച്ചും
കൊണ്ടു മരണത്താൽ പാപശാന്തിക്കുപകരിക്കുന്ന കാള ഒന്നു- സ്വ
തന്ത്രമായി വാണും വിധിച്ചും ജയിച്ചും കൊള്ളുന്ന സിംഹം രണ്ടാ
മതു; സംസാരം എല്ലാം വിട്ടു പറന്നു കയറി വെളിച്ചത്തെ തെടി
ധ്യാനിക്കുന്നതിന്നു കഴു തന്നെ അടയാളം- സെവയും വാഴ്ച
യും ജ്ഞാനവും സ്നെഹവും മുഴുത്തു ദെവപ്രതിമയായിരിക്കുന്നതു
മനുഷ്യൻ തന്നെ- ഈ നാലു ഭാവങ്ങളും യേശുവിൽ ചെൎന്നിട്ടു
ണ്ടു- അവൻ ജീവസ്വരൂപനും സൃഷ്ടിസാരവും ആകുന്നുവ
ല്ലൊ- അവന്റെ തെജസ്സു കണ്ടവർ സമ്പൂൎണ്ണതനിമിത്തം സമ
സ്തം ഗ്രഹിയാതെ ഒരൊരൊ വിശെഷ അംശങ്ങളെ കണ്ടു വ
ൎണ്ണിച്ചിരിക്കുന്നു-

എങ്കിലോ മത്തായി (ലെവി -മാൎക്ക ൨, ,൧൩ ലൂ ൫,൨൭) മു
മ്പെ ചുങ്കത്തിൽ സെവിച്ചു കണക്ക് എഴുതുവാൻ ശീലിച്ചാറെ
യഹൂദധൎമ്മപ്രകാരം ഒരു വിധമായ ഭ്രഷ്ട് ഉണ്ടായിട്ടെങ്കിലും പ
ഴയ നിയമത്തെ വായിച്ചും അനുസരിച്ചുംകൊണ്ടു ദെവഭക്തനാ
യ്ത്തീൎന്നതു യെശു കണ്ടു അപൊസ്തലനാക്കി- പിന്നെത്തതിൽ
അവൻ യെശു തന്റെ ജനനം വചനം ക്രിയ കഷ്ടാനുഭവം മ

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/10&oldid=189621" എന്ന താളിൽനിന്ന് ശേഖരിച്ചത്