ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൨

വിലെ ദാരിദ്ര്യം തന്നെ- വിദ്യ കൎമ്മം ഭക്തി മുതലായ ഗുണ
ങ്ങൾ ഒന്നും അവൎക്ക ഒട്ടും പ്രശംസിപ്പാൻ ഇല്ല- അതിനാൽ അവർ
ഖെദിച്ചു അയ്യൊ ദൈവവും ഞങ്ങളുമായി എത്ര ദൂരം എന്നു സ
ങ്കടപ്പെടുന്നു- ആകയാൽ അഹംഭാവം വിട്ടു പരിപാകവും സൌ
മ്യതയും ജനിക്കുന്നു- ദെവനീതിയിലെ ദാഹവും വിശപ്പും വ
ളരുന്തൊറും തൃപ്തിയും വന്നു കൊണ്ടിരിക്കുന്നു-- നീതി തിക
യുമ്പൊഴൊ മുമ്പെ ദീനരിൽ മനസ്സലിവും പിന്നെ സ്വഹൃദയ
ത്തിലെ പലദൂഷ്യങ്ങളെ നീക്കി ശുദ്ധിവരുത്തുവാൻ ഉത്സാ
ഹവും ഭൂമിയിൽ ദെവസമാധാനത്തെ സ്ഥാപിച്ചു നടത്തു
വാനുള്ള ശക്തിയും ഒടുക്കം യെശുവൊട് ഒന്നിച്ചു കഷ്ടം അ
നുഭവിക്കുന്നതിനാൽ വിശ്വാസജയവും മരണത്തിൽ ആന
ന്ദവും ജനിക്കുന്നു

ഇപ്രകാരം ഉള്ളവർ ധന്യന്മാരത്രെ- എങ്ങിനെ എന്നാ
ൽ ആത്മാവിൽ ദരിദ്രനായവന്നു അറിയാതെ കണ്ടു സ്വ
ൎഗ്ഗരാജ്യാവകാശം അപ്പൊൾ തന്നെ ഉണ്ടു ദിവ്യദുഃഖത്തിന്ന്
ആശാസവും ഉണ്ടു- ഇപ്പൊൾ സാഹസക്കാൎക്ക എങ്ങും ഇടം
കൊടുത്ത് ഒതുങ്ങിയവർ ഭൂമിയെ അടക്കും (സങ്കീ. ൩൭, ൧൧.
യശ. ൫, ൧൭)- നീതിയിലെ ദാഹത്തിന്നു നീതിയാൽ മാത്ര
മല്ല നീതിഫലങ്ങളാലും അനവധി തൃപ്തി ഉണ്ടാകും- താ
ൻ കരുണ കാട്ടുമ്പൊൾ ഒക്കയും ദെവകരുണയിലെ നിശ്ച
യം എറും- ഹൃദയം ശുദ്ധ കണ്ണാടി പൊലെ വന്നാൽ ദെവ
മഹത്വം എല്ലാം അതിൽ നിഴലിക്കും ഇഹപരങ്ങളിൽ
ദൈവത്തെ തെളിഞ്ഞു കാണും- ഹൃദയശുദ്ധി സകല ജ്ഞാ
നത്തിന്നും ഉറവാകും- അതിനാൽ രാജാവെ പൊലെ
ഭൂമിയിൽ സമാധാനത്തെ പരത്തുവാൻ അധികാരം
വന്നപ്പൊൾ ദെവപുത്രരുടെ സ്ഥാനത്തു വാഴുവാൻ തുട

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/100&oldid=189806" എന്ന താളിൽനിന്ന് ശേഖരിച്ചത്