ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൩

ങ്ങും (അറി. ൧, ൬; മത. ൧൯, ൨൮)- ഒടുവിൽ വിശ്വാസി വീ
രന്മാരുടെ മെഘത്തെ നൊക്കി കഷ്ടിച്ചവൎക്ക അവരൊട് ഒ
ന്നിച്ചു സ്വൎഗ്ഗരാജ്യത്തിന്റെ അനുഭവവും ഉണ്ടാകും

ഇപ്രകാരമുള്ള കൂലി ലൊകത്തിന്റെ ഉപ്പും വെളിച്ചവും
ആയവൎക്കു തന്നെ ലഭിക്കുന്നതു- ഉപ്പു മാംസത്തിന്റെ കെടു
വൎജ്ജിച്ചു ജീവനെയും രസത്തെയും രക്ഷിക്കുന്നതു പൊലെ സ്വ
ൎഗ്ഗരാജ്യക്കാർ മനുഷ്യജാതിയെ താങ്ങി ഉള്ളതിനെ ഒക്ക
യും രക്ഷിക്കുന്നതല്ലാതെ- വെളിച്ചമായി പ്രകാശിച്ചു ലൊ
കത്തിന്റെ അന്ധകാരത്തെ മാറ്റെണ്ടുന്നവർ- ഉപ്പും വെ
ളിച്ചവും- സാരമല്ലാതെ വരുന്നതു വിശെഷാൽ കഷ്ടമരണ
ങ്ങളെ വിട്ടൊഴിയുന്ന ഭയത്താൽ തന്നെ- അടുക്കെ സഫെ
ത്ത് എന്ന നഗരം മലമുകളിൽ നില്ക്കുന്നതാകയാൽ ദൂരത്തു നി
ന്നു കാണാം- അപ്രകാരം ഓരൊരു ശിഷ്യന്ന് ഒരുവക ഗൊ
ല്ഗഥയും ക്രൂശും വിളക്കുതണ്ടായിട്ടു വെണം മശീഹനാമത്തെ
ദുഷിച്ചവരും അതിനാൽ ഉണ്ടായ സല്ക്രിയാസമൂഹത്തെ
കണ്ടാൽ ഇപ്രകാരമുള്ള സാധുക്കളെ ജനിപ്പിച്ച ദൈവ
ത്തെ ഒടുവിൽ സ്തുതിക്കെണ്ടിവരും

II കൎത്താവ് തന്റെ ഉപദെശം പുരാണധൎമ്മത്തിന്റെ നിവൃത്തി
എന്നും പറീശന്മാരുടെ വെപ്പുകൾ്ക്കു മാത്രം പ്രതികൂലം എന്നും
കാണിച്ചതു (൫, ൧൭– ൭, ൬)- വെദശബ്ദം ഒന്നും വ്യൎത്ഥമാക
യില്ല മശീഹെക്ക് വല്ലതും കെട്ടഴിപ്പാനല്ല അതു മുഴുവൻ നി
വൃത്തിച്ചു കുറവുള്ളതിന്നു നിറവു വരുത്തുവാൻ കല്പന ഉണ്ടു-
അവന്റെ രാജ്യത്തിൽ ദെവൊക്തങ്ങളെലെശം പൊലും ത
ള്ളുന്നവൎക്കല്ല ഉപദെശത്താലും ക്രിയയാലും അവറ്റെ ഉറപ്പി
ക്കുന്നവൎക്കെമാനം ഉള്ളു- പറീശന്മാരൊ സമ്പ്രദായങ്ങളെ
ചെൎക്കയാൽ ദെവധൎമ്മത്തെ വഷളാക്കിയത് ഇപ്രകാരം

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/101&oldid=189808" എന്ന താളിൽനിന്ന് ശേഖരിച്ചത്