ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൪

കുല ചെയ്യരുത് എന്ന ദെവകല്പനയെ അവർ വ്യാഖ്യാനിച്ച
പ്പൊൾ കൊല്ലുന്നവനെ ഊർകൊട്ടിൽ വരുത്തി വിസ്തരിക്കെ
ണ്ടു പൊൽ എന്നുള്ള അൎത്ഥം പൂൎവ്വന്മാൎക്കുമതിയായി തൊന്നി-
അതു പൊരാ വെറുതെ കൊപിക്കുന്നവൻ ആ ന്യായവിധി
ക്കു തന്നെ യൊഗ്യനാകും- റക്കാ (തുപ്പെണ്ടവൻ വെദ
ങ്കള്ള) എന്നു ദുഷിച്ചു പറയുന്നവൻ ൭൨ ന്യായാധിപതിമാർ കൂ
ടി വിസ്തരിക്കുന്ന സൻഹെദ്രിൻ സഭെക്കു യൊഗ്യനാകും-
ഭൊഷ പൊട്ട എന്നു സഹൊദരനെ നിസ്സാരനാക്കിയവൻ
ഹിന്നൊം താഴ്വര ആകുന്ന ചുടലക്കാട്ടിൽ വെന്തുപൊവാൻ
യൊഗ്യനാകുന്നു*) അതിന്റെ അൎത്ഥം കുത്തിക്കൊല്ലുന്നവൻ മാത്രം
അല്ല സ്നെഹം ഇല്ലാതെ വിധിപ്പവൻ കൂടെ അതാത ശിക്ഷാവിധി
ക്കു താൻ ഹെതുവാകുന്നു എന്ന് ഒരു ദെവന്യായം ഉണ്ടു- ആകയാ
ൽ ദൈവത്തൊട് അടുക്കുമ്പൊൾ ഒക്കയും തന്റെ സ്നെഹക്കുറവുക
ളെ ഒൎത്തു ക്ഷമ ചൊദിച്ചും ക്ഷമിച്ചും കൊണ്ടു നിരപ്പു വരുത്തുക
അത്രെ വെണ്ടുവതു- ന്യായത്തിന്നായിട്ടല്ല ഇണക്കത്തിന്നു കെ
വലം നൊക്കി നിത്യം ഉത്സാഹിക്ക തന്നെ കൊല്ലരുത് എന്റെ ക
ല്പനയുടെ അൎത്ഥം

വ്യഭിചാരം ചെയ്യായ്ക എന്ന കല്പനയുടെ അഭിപ്രായം
ജഡക്രിയയെ മാത്രമല്ല നിഷെധിക്കുന്നതു- മൊഹത്തെ
വെരറുക്കെണ്ടു സുന്ദരരൂപത്തെ കാണ്കയാലൊ സംസൎഗ്ഗ

* ഇതു ൩ സുവിശെഷകന്മാരും യാകൊബും (൩, ൬) ഇപ്പൊഴുള്ള
യഹൂദരും അഗ്നിനരകത്തിന്ന് ഉപമയായി വിളിച്ച നാമം- ഹിന്നൊം
താഴ്വര മൊലൊക്കാരാധനെക്കു സ്ഥലമായ ശെഷം (൧ രാജ. ൧൧, ൭. ൨..
രാ. ൧൬, ൩) യൊശിയ രാജാവ് അത് അസ്ഥികളെ ഇട്ടു വെറുപ്പാക്കി
(൨ രാ. ൨൩, ൧൩ ʃ.) നഗരത്തിന്റെ ചുടലക്കാടായി വെൎത്തിരിച്ചു തൊഫത്ത് (തു
പ്പൽ, നിന്ദ്യം) എന്ന പെർ ഇടുകയും ചെയ്തു (യിറ. ൭, ൩൧ ʃʃ. ൧൯, ൬-൧൩)

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/102&oldid=189809" എന്ന താളിൽനിന്ന് ശേഖരിച്ചത്