ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൫

ത്താലൊ പരീക്ഷ തൊന്നുമളവിൽ ബന്ധം ഛെദിക്ക തന്നെ
നല്ലൂ-- വിവാഹത്യാഗം ദൈവത്തിന്ന് അനിഷ്ടം (മല. ൨, ൧൬)
അതു കൊണ്ടു ഉപെക്ഷണപത്രിക എഴുതെണം എന്നു കല്പന
യായതു (൫മൊ. ൨൪, ൧) ഉപെക്ഷണത്തെ അല്പം തടുപ്പാനത്രെ-
യഹൂദരൊ പുരുഷന്ന ഇഷ്ടം പൊലെ ഉപെക്ഷിക്കാം എന്നു നി
രൂപിച്ചു പൊയി- ആകയാൽ വ്യഭിചാരം നിമിത്തം അല്ലാതെ
ഭാൎയ്യയെ ഉപെക്ഷിച്ചാൽ വ്യഭിചാരദൊഷമത്രെ എന്നതു യെ
ശുവിന്റെ വ്യാഖ്യാനം

പിന്നെ ആണയെ മൊശ സമ്മതിച്ചു എങ്കിലും (൨മൊ. ൨൨,
൧൧) കള്ളസത്യത്തെ നിഷെധിച്ചും (൩ മൊ. ൧൯, ൧൨) സത്യം
ചെയ്തത് എല്ലാം ഒപ്പിപ്പാൻ കല്പിച്ചും (൪ മൊ. ൩൦, ൩), യഹൊവാ
നാമത്തെ മാത്രം ആണെക്കു കൊള്ളുന്നതാക്കി വെച്ചും (൫ മൊ.
൬, ൧൩) ഇപ്രകാരം സത്യം ചെയ്യുന്ന മൎയ്യാദയെ ആവൊളം വി
രൊധിച്ചു- യഹൂദരൊ വെറുതെ ആണയിടുന്നതിൽ വളരെ ര
സിച്ചു പുതിയ ആണകളെയും നിത്യം സങ്കല്പിച്ചു പൊയി (മത.
൨൩, ൧൬. ൧൮ )- ദെവസമ്മുഖത്തു നിന്നുകൊണ്ടു അതെ എന്നും ഇ
ല്ല എന്നും ഉള്ള പ്രകാരം പറഞ്ഞാൽ മതി എന്നു യെശു വെച്ച വെ
പ്പു- ഹൃദയത്തിൽ ഉള്ള ദെവ സാക്ഷിയെ കൊണ്ടു സത്യം ചെയ്താ
ലൊ ദൊഷം ഇല്ല (൨ കൊ. ൧൧, ൧൦. രൊ. ൯, ൧) ദൈവവും ത
ന്നെതൊട്ടു സത്യം ചെയ്യുന്നു (൧ മൊ. ൨൨, ൧൬. യശ. ൪൫, ൨൩. എ
ബ്ര. ൬, ൧൩ʃʃ.)

കണ്ണിനു പകരം കണ്ണു എന്നു തുടങ്ങിയുള്ള ശിക്ഷാജ്ഞയെ
അധികാരികൾ സഭാന്യായമായി നടത്തിയ ശെഷം (൨ മൊ. ൨൧,
൨൩ ʃʃ.) പറിശന്മാർ അപ്രകാരം താന്താൻ ഉചിതം കാട്ടാം എന്നു വെ
റുതെ നിരൂപിച്ചു തങ്ങൾ തന്നെ പക വീളുവാൻ തുനിഞ്ഞു (൫ മൊ.
൩൨, ൩൫)- പകരം ചെയ്ക അല്ല ദൊഷത്തൊട് എതിൎക്കയും അല്ല

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/103&oldid=189812" എന്ന താളിൽനിന്ന് ശേഖരിച്ചത്