ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൬

ക്ഷമിക്ക തന്നെ ദിവ്യനീതി ആകുന്നു- അടിച്ചാൽ സഹിക്കയും അന്യാ
യപ്പെട്ട് ഒന്നിനെ എടുക്കുന്നവനു മറ്റൊന്നു കൂടെ വിടുകയും ഒരു
പ്രഭു ഹെമിച്ചു ചുമട് എടുപ്പിച്ചു കൊണ്ടുപൊയാൽ മനഃപൂൎവ്വമാ
യി ൎഅതിദൂരത്തു പൊകയും അപെക്ഷിക്കുന്നവന്നു കൊടുക്കയും
ഈവക ആകുന്നതു ക്രിസ്ത്യാനൻ ചെയ്യുന്ന പ്രതിക്രിയ- (ഇതു
വും അക്ഷര പ്രകാരം അല്ല ആത്മപ്രകാരം കൊള്ളിക്കെണ്ടു.
യൊ, ൧൮, ൨൨ ʃ ʃ. മത. ൨൬, ൬൭)

അടുത്തവനെ സ്നെഹിക്ക എന്ന വചനത്തെ (൩ മൊ. ൧൯, ൧൮.
൨൪, ൨൨) കള്ളവൈദികന്മാർ വിചാരിച്ചപ്പൊൾ മാറ്റാനെ പ
കെക്കാം എന്ന വ്യാഖ്യാനത്തെ ചമെച്ചു അതിന്ന് ഒഴികഴിവാ
യിട്ടു (൫ മൊ. ൨൩, ൬) ചിലദൃഷ്ടാന്തങ്ങളെയും വകതിരിയാതെ
ചൊല്ലികൊണ്ടിരുന്നു- അങ്ങിനെ കെവലം അല്ല ശത്രുവെ കൂട്ടുകാ
രൻ എന്ന വിചാരിച്ചു സ്നെഹം ആശിൎവ്വാദം ഉപകാരം പ്രാൎത്ഥ
നകളെയും പ്രയൊഗിച്ച് അവരെ സെവിച്ചും സ്വഭാവസ്നെഹ
ത്തിന്നു മെല്പെട്ട ആത്മസ്നെഹത്തെ ശീലിച്ചും കൊണ്ടു വൈരി
വത്സലനായ ദൈവത്തിന്നു താൻ മകൻ എന്നു കാണിക്കെണ്ടു-
ഒടുക്കം വൈദികന്മാർ ഇത്ര അനുഷ്ഠിച്ചാൽ മതി എന്നു പറയുന്ന
വ്യാഖ്യാനത്തെ എല്ലാം തള്ളി (൩ മൊ. ൧൧, ൪൪) തികഞ്ഞ പി
താവിന്നു തികഞ്ഞ മകനായ്ചമവാൻ പൊരുതു കൊള്ളെണ്ട
തു

പിന്നെ നീതിയുടെ സകല അഭ്യാസത്തിലും പുറമെ ഉള്ള കാ
ഴ്ചയല്ല ദൈവം കാണാകുന്ന വസ്തുത തന്നെ സാരം എന്നു കാട്ടുവാ
ൻ (൬, ൧—൧൮) ധൎമ്മം പ്രാൎത്ഥന ഉപവാസം ഈ മൂന്നിനെയും വി
വെചിച്ചു- ആരൊടും അറിയിക്കാതെ കണ്ടും താനും വെഗത്തി
ൽ മറന്നു വിട്ടും ദൈവത്തിന്നു എന്നുവെച്ചു മുട്ടുള്ളവൎക്ക കൊ
ടുക്കെണം-

13

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/104&oldid=189814" എന്ന താളിൽനിന്ന് ശേഖരിച്ചത്