ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൭

പ്രാൎത്ഥനയും നിരത്തിൽ കാണുന്ന നിസ്കാരമായിട്ടല്ല ദൈവം മാത്രം
കണ്ടു കെട്ടു കൊൾ്വാൻ തന്നെ രഹസ്യത്തിൽ ആകെണ്ടു- മന്ത്രജപ
ത്താൽ ദൈവത്തെ ഹെമിക്കയുമല്ല ആവശ്യമുള്ളതിനെ മുമ്പിൽ ത
ന്നെ അറിയുന്ന പിതാവെ ഒൎപ്പിക്ക അത്രെ പ്രാൎത്ഥന ആകുന്നതു- സക
ല പ്രാൎത്ഥനയുടെ മാതൃക തന്നെ കൎത്തൃപ്രാൎത്ഥന. ക്രിസ്തൊപദെശ
വും ദെവവാഗ്ദത്തവും മനുഷ്യാപെക്ഷയും എല്ലാം അതിൽ അടങ്ങി
യതു- നാം എല്ലാവൎക്കും പിതാവായി വാനങ്ങളിൽ വാഴുന്നവനെ
വിളിച്ച ശെഷം ൩. അപെക്ഷകളാൽ അഛ്ശനെ ഭൂമിയിലെക്കു വരുത്തു
കയും നാലിനാൽ താൻ ഇവിടെനിന്നു അഛ്ശനൊളം കരെറുകയും
തന്നെ പ്രമാണം- ദൈവം ഭൂമിയിലും ഉണ്ടു എങ്കിലും പല ദുൎമ്മതങ്ങ
ളാൽ അവന്റെ നാമത്തിന്നു ദൂഷ്യവും തിരുലക്ഷണങ്ങൾ്ക്കു മറവും വ
രികയാൽ ആ നാമം വിശുദ്ധമായ്വിളങ്ങെണ്ടതിന്നു യാചിക്കെ
യാവു- മനുഷ്യർ ആ നാമത്തെ പ്രതിഷ്ഠിച്ചാൽ (യശ. ൨൯, ൨൩. ൧പെ.
൩, ൧൫) ദെവരാജ്യം വാനങ്ങളിൽനിന്ന ഭൂമിയിൽ വരുന്നു സകല
ഹൃദയവും അവന്റെ സിംഹാസനവും ആകും സാത്താൻ എത്ര വി
രൊധിച്ചാലും ഈ രാജ്യം തന്നെ വരെണ്ടു- പിന്നെ എല്ലാവരും സ്വ
ൎഗ്ഗസ്ഥന്മാർ എന്ന പൊലെ ദെവഹിതം ചെയ്കയാൽ ഭൂമിയും വാ
നമായി ചമയെണ്ടു- ഇപ്രകാരം പിതാവിൻ നാമം പുത്രന്റെ
രാജത്വം ആത്മാവിൻ വ്യാപാരം ഈ മൂന്നിന്നായി പ്രാൎത്ഥിച്ച ശെ
ഷം താന്തനിക്കായി അപെക്ഷിക്ക- എന്തെന്നാൽ മക്കളുടെ “ഭാവ
ത്തിന്നു പറ്റുന്ന” ആഹാരം ഇന്നു തരെണമെ എന്നുള്ളതാൽ പിതാ
വു ദെഹിദെഹങ്ങൾ്ക്ക അവസ്ഥെക്കു തക്കവണ്ണം തൃപ്തിവരുത്തുന്ന
പ്രകാരം എല്ലാം അടങ്ങി ഇരിക്കുന്നു- അത് ഇന്നു തന്നെ വെണ്ടതു
പിന്നെ നാളെക്കല്ല ഇന്നലെത്തതിന്നു വിചാരം വെണം- കടങ്ങ
ളെ പിതാവ് ഇളെച്ചു തന്നിട്ടും എണ്ണമില്ലാത്തത് ഒൎമ്മയിൽ വന്നു
ബാധിക്കുന്നുണ്ടു സഹൊദരുടെ കുറ്റങ്ങളാലും പീഡ ജനിക്കു

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/105&oldid=189816" എന്ന താളിൽനിന്ന് ശേഖരിച്ചത്