ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൮

ന്നു- ആകയാൽ ക്ഷമിപ്പാൻ മനസ്സു തനിക്കു തൊന്നെണം എന്നും താ
ൻ ക്ഷമിപ്പാൻ കൂടിയതിനാൽ ദെവക്ഷമ മനസ്സിൽ അധികം തെ
ളിഞ്ഞു അനുഭവമായി വരെണം എന്നും യാചിക്ക- കഴിഞ്ഞ കാലത്തി
ന്നു ദെവകരുണ വന്നതു പൊലെ ഭാവിക്കു കൂടെ വെണം എന്നു ക
ണ്ടു പാപസൈന്യത്തെ ഭയപ്പെട്ടും കൊണ്ടു താൻ ദൈവത്തെ പരീ
ക്ഷിച്ചു പൊകയും അതിന്നു ന്യായശിക്ഷയാൽ താൻ പരീക്ഷയിൽ
എല്പിക്കപ്പെടുകയും അരുതെ എന്നു വിളിച്ച ഉടനെ- അച്ശൻ മന
സ്സലിഞ്ഞു ദുഷ്ടനിൽനിന്നും സകല ദൊഷത്തിൽനിന്നും തന്നെയും
സൎവ്വ സഭയെയും ഉദ്ധരിക്കെണമെ എന്നു പ്രാൎത്ഥനയുടെ തീൎപ്പു- അ
ന്ത്യവാചകത്തെ യൊഗ്യമുള്ള സ്തുതിക്കായിട്ടു (൧ നാൾ. ൨൯, ൧൧; ൨തി
മ. ൪, ൧൮) ശിഷ്യന്മാർ പിന്നെ ചെൎത്തു എന്നു തൊന്നുന്നു- ആമെൻ
എന്നതു വാഗ്ദത്തസ്ഥിരതയെ ഒൎപ്പിച്ചു നിവൃത്തിയുടെ നിശ്ചയത്തെ
കാട്ടുന്നു-- ഇപ്രകാരം പ്രാൎത്ഥിക്കുമ്പൊൾ ഒക്കയും (മാ. ൧൧, ൨൫ʃ.)
സകല മനുഷ്യരൊടും ക്ഷമിച്ചിണങ്ങി വന്ന പ്രകാരം ഒരു ബൊധം
വെണം അല്ലാഞ്ഞാൽ പ്രാൎത്ഥന വ്യൎത്ഥം എന്നറിക

പിന്നെ ഉപവാസം പാപപരിഹാരദിവസത്തിൽ മാത്രം ധൎമ്മപ്ര
കാരം ആചരിക്കെണ്ടതു (൩ മൊ. ൧൬, ൨൯)- യഹൂദരൊ അതു പുണ്യ
വൎദ്ധനം എന്നു നിരൂപിച്ചു ആഴ്ചവട്ടത്തിൽ രണ്ടും നാലും ദിവസം
നൊറ്റു വെഷത്തിലും മറ്റും ഉപെക്ഷ നടിച്ചു തങ്ങടെ വൈരാഗ്യ
ശക്തിയെ കാട്ടി നടന്നു- ഈ വക സന്ന്യാസം എല്ലാം പരബൊധം
വരുത്തുവാനായി ചെയ്തതാകയാൽ ദൊഷമത്രെ എന്നു യെ
ശു കാണിച്ചു ദൈവത്തിന്നായി മാത്രം സന്തൊഷത്തൊടെ ആ
ചരിപ്പാൻ ഉപദെശിച്ചു

വൈരാഗ്യലക്ഷണങ്ങളൊടു പലപ്പൊഴും പ്രപഞ്ച സക്തി
ചെരുകയാൽ യെശു എകാഗ്രമായ കണ്ണിന്റെ നിത്യഭാഗ്യവും
മമ്മൊനെ സെവിച്ചും നാളെക്കു കരുതികൊണ്ടും ഇരിക്കുന്ന ഹൃദ

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/106&oldid=189818" എന്ന താളിൽനിന്ന് ശേഖരിച്ചത്