ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൯

യത്തിന്റെ ചാപല്യവും വൎണ്ണിച്ചു (൬, ൧൯—൩൪. ലൂ. ൧൨, ൨൨—
൩൧) നാം ദെവരാജ്യത്തെയും നീതിയെയും എകമായ പുരുഷാ
ൎത്ഥം ആക്കിയാൽ ശെഷം എല്ലാം കൂടെ കിട്ടും എന്നു കല്പിച്ചു

ഇപ്രകാരം പറിശന്മാരിലും കണ്ട (ലൂ. ൧൬, ൧൪) ദ്രവ്യാഗ്രഹ
ത്തെ ആക്ഷെപിച്ച ശെഷം- ഇവർ കൂട്ടുകാരുടെ കണ്ണിലെ കര
ടും കണ്ടു മടിയാതെ വിസ്തരിച്ചു കൊള്ളുന്ന കുരുടന്മാരത്രെ- ആ
കയാൽ സഹൊദരന്മാരെ വെറുതെ തള്ളുമ്പൊൾ ബലിമാംസങ്ങ
ളെ നായ്ക്കൾ്ക്കും സഭാസംസൎഗ്ഗത്തിന്റെ നന്മകളെ പന്നികൾ്ക്കും ചാടി
ക്കളവാൻ അവർ മടിക്കയില്ല എന്നും- ഇതിന്റെ ഫലം അന്തഃക
ലഹങ്ങളാൽ കള്ള ഇടയന്മാൎക്കു തന്നെ നാശം എന്നും കാട്ടിയ
തു-

ഈ വകയുള്ള പറീശനീതിയിൽ നിന്ന എല്ലാം സൂക്ഷിച്ചു
കൊള്ളെണ്ടത എന്നു ൨ ആം അംശത്തിന്റെ അഭിപ്രായം ( ൫, ൧൭-
൭,൬)-

III മൂന്നാമതൊ ദുൎമ്മാൎഗ്ഗത്തെ ഒഴിച്ചു നല്ല വഴിയെ വരിക്കെ
ണ്ടുന്ന പ്രകാരത്തെ കാട്ടികൊടുക്കുന്നു( ൭, ൭ʃʃ)- യാചിക്ക തി
രയുക മുട്ടുക ഇതത്രെ ദെവനീതിയെ സാധിപ്പാനുള്ള വഴി- ആ
യ്തു ദൈവത്തൊടു ചെയ്യുമ്പൊൾ മനുഷ്യരുടെ സങ്കടങ്ങളെയും
ബുദ്ധിമുട്ടുകളെയും ഗ്രഹിച്ചു തന്റെത് എന്ന പൊലെ വിചാ
രിക്കയും വെണ്ടതു- പിന്നെ ആ രണ്ടിന്നായി ഉത്സാഹിക്കുന്നള
വിൽ രണ്ടിനെ ഒഴിക്കെണം- ആയ്ത് എന്തെന്നാൽ നാട് ഒടുമ്പൊ
ൾ നടുവെ എന്നല്ല ഭൂരിപക്ഷത്തെ വിട്ടു വിസ്താരം കുറഞ്ഞ വഴി
യിൽ കൂടി നടക്കയത്രെ നല്ലതു- പിശാചിന്റെ ചെകവരായ
ഉപദെഷ്ടാക്കന്മാരെ വാക്കും ഭാവവും പ്രമാണിക്കാതെ ഫല
ങ്ങളാൽ തിരിച്ചറിഞ്ഞു വിടുകയും വെണം- ഒടുക്കം യെശു
വെ സ്വീകരിക്കുന്ന ചിലരിലും ഒരൊരൊ ക്രിയകൾ ശുഭമാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/107&oldid=189820" എന്ന താളിൽനിന്ന് ശേഖരിച്ചത്