ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രണം ഇത്യാദികളാൽ പഴയ നിയമത്തെ മുഴുവനും നിവൃത്തിച്ച
പ്രകാരം യഹൂദ ക്രിസ്ത്യാനരുടെ ഉപകാരത്തിന്നായി എഴുതി
വെച്ചതിനാൽ കാളയുടെ കുറി അവന്റെ സുവിശേഷത്തിന്നു പ
റ്റുന്നതു.

യൊഹനാൻ മാൎക്കൻ അമ്മയുടെ വീട്ടിൽ വെച്ചു യെശുവൊടും
(മാ.൧൪,൫൧) അപൊസ്തലന്മാരൊടും (അപ.൧൨,൧൨)
പരിചയം ഉണ്ടായ ശേഷം ‌പൌൽ ബൎന്നബാ എന്നവരൊടു കൂടി
സുവിശേഷത്തെ പരത്തുവാൻ തുടങ്ങി- പിന്നെ പെത്രന്റെ
മകനായി പാൎത്തു (൧ പെ. ൫, ൧൩) അവന്റെ വായിൽനിന്നു
കെട്ടപ്രകാരം ഇസ്രയെൽമഹാരാജവിന്റെ അതിശയമുള്ള
ശക്തിജയങ്ങളെ എഴുതി വൎണ്ണിച്ചിരിക്കുന്നു. യഹൂദാസിംഹത്തി
ന്റെ പ്രത്യക്ഷതയും ഒട്ടവും ഗൎജ്ജനവും വാഴ്ചയും അതിൽ പ്ര
ത്യെകം കാണുന്നുണ്ടു-

ലൂക്കാ വൈദ്യൻ അന്ത്യോഹ്യയിൽ യവനന്മാരിൽനിന്നുത്ഭ
വിച്ചു (ലൂക്യൻ.അപ.൧൩,൧. രൊമ.൧൬,൨൧) താനും പക്ഷെ
യെശുവെ ജഡത്തിൽ കണ്ടു (യൊഹ. ൧൨, ൨൦) ജീവിച്ചെഴു
നീറ്റവനൊടു കൂടെ സംഭാഷണം കഴിച്ചു (ലൂക്ക.൨൪,൧൮). ശിഷ്യ
നായ ശെഷം പൌലൊടു കൂടെ യാത്രയായി, അവന്റെ സുവിശെ
ഷ വിവരവും ഗലീലക്കാർ- യരുശലെമ്യർ മുതലായവർ പറയു
ന്ന യെശുകഥയും കെട്ടു വിവെകത്തൊടെ ചേൎത്ത് എഴുതി- അ
വൻ ഇസ്രയെലിന്നു പ്രത്യെകം പറ്റുന്ന അഭിഷിക്തന്റെ നടപ്പ്
അല്ല നാശത്തിലായ സൎവ്വമനുഷ്യജാതിയെയും ദൎശിച്ചു വന്ന മനു
ഷ്യപുത്രന്റെ ജനവാത്സല്യവും (ലൂ.൧൫) ദീനരിൽ അനുരാ
ഗവും കുലഭേദം വിചാരിയാതെ (ലൂക്ക. ൧൦, ൩൦.) ദെഹത്തിന്നും
ദെഹിക്കും ചികിത്സിക്കുന്ന യത്നത്തേയും വിചാരിച്ചു കാട്ടുന്നു. അ
തുകൊണ്ടു അവന്റെ സുവിശെഷം എത്രയും മാനുഷം അത്രെ-

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/11&oldid=189623" എന്ന താളിൽനിന്ന് ശേഖരിച്ചത്