ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൯

സ്നാപകന്റെ അന്ത്യസാക്ഷ്യത്തെ ഒൎപ്പിച്ചു (യൊ. ൩, ൨൯) മണവാ
ളൻ ഉള്ളെടം കല്യാണക്കാർ ഖെദിക്കയില്ല നൊല്ക്കുകയും ഇല്ല
ല്ലൊ ഇപ്പൊൾ തുടങ്ങിയ മശീഹകല്യാണത്തിലെ സന്തൊഷം
ആർ എങ്കിലും കുറെച്ചാൽ ദൊഷമത്രെ- മണവാളൻ മറവാ
നുള്ള ദിവസങ്ങൾ വരുമ്പൊൾ നൊല്ക്കാതിരിക്കയും ഇല്ല എന്നു
ചൊന്നതിനാൽ- ഇപ്പൊൾ ഉദിച്ച നല്ല നാളുകൾ്ക്കു സ്നാപകന്റെ
കഷ്ടതയാലും സ്വമരണനിശ്ചയത്താലും സന്തൊഷം കുറഞ്ഞു
പൊകരുത് എന്നു കാണിച്ചു

പിന്നെ രണ്ടു ഉപമകളാൽ തന്റെ കാൎയ്യപുതുക്കം കാട്ടിയ
ത് ഇപ്രകാരം (മത. ലൂ) പറീശന്മാരുടെ ഭാവവും യൊഹനാന്യ
പക്ഷവും തന്റെ പുതുമയൊടു ചെരുകയില്ല അതു പഴകി കീറു
ന്ന വസ്ത്രമത്രെ തന്റെതു കൊടിവസ്ത്രം- പുതുഖണ്ഡം പഴയ
തിൽ തുന്നിയാലും ഇതു ചുരുങ്ങുമ്പൊൾ മറ്റതും കീറും- ആക
യാൽ പഴയ മതങ്ങളെ അല്പം ഉറപ്പിപ്പാൻ വിചാരിച്ചാൽ ക്രിസ്തീ
യത്വത്തിന്റെ ഒർ അംശവും കൊള്ളുന്നില്ല- പിന്നെ നിന്റെ
ഉപദെശത്തെ പഴയവെപ്പുകൾ ആകുന്ന പാത്രങ്ങളിൽ അടച്ചു കൂ
ടയൊ എന്നു ചൊദിച്ചാൽ അതുവും ആകാ പതെച്ചു പൊങ്ങുന്ന
പുതുരസത്തെ പഴയ തുരുത്തികളിൽ പകരുമാറില്ല- അതു ചെ
യ്താൽ തൊലിന്നും രസത്തിന്നും ചെതം വരും- ആകയാൽ പാരമ്പ
ൎയ്യന്യായം കൎമ്മനീതി ദെവാലയഘൊഷം പുരൊഹിതപ്രാമാണ്യം
മുതലായ പൂൎവ്വാചാരങ്ങൾ എല്ലാം ക്രിസ്തീയത്വത്തിന്റെ തൊ
ൽ ആകുമാറില്ല (അപ. ൧, ൫. സൂചിപ്പിച്ച ) സുവിശെഷഘൊ
ഷണം ആത്മാവിലെ പാട്ടു തിരുവത്താഴം അന്യൊന്യസെവ
യും ശിക്ഷയും ഈ വകയത്രെ പുതുരസത്തിന്നു തക്ക ഘടങ്ങൾ ആ
കുന്നതു- പിന്നെ പുതുസാരത്തെ കൊള്ളെണ്ടതിന്നു പഴയ മനു
ഷ്യൻ ഒട്ടും പൊരാ പുതിയവനെ വെണ്ടു എന്നുള്ള അൎത്ഥവും

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/117&oldid=189840" എന്ന താളിൽനിന്ന് ശേഖരിച്ചത്