ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧൦

കൊള്ളിക്കാം- ഇവ്വണ്ണം ഉള്ള ഉപദെശം യൊഹനാന്യൎക്ക രസ
ക്കെടുണ്ടാക്കുന്നതു കണ്ടാറെ കൎത്താവ് താൻ അവൎക്കായി അല്പം
ഒഴിച്ചൽ പറഞ്ഞു (ലൂ). പഴയതു ശീലിച്ചവൻ പുതിയതിൽ തൽ
ക്ഷണം രസിക്കുന്നില്ല സ്പഷ്ടം എന്നത്രെ

ഇത്തരം പറയുമ്പൊൾ പള്ളിമൂപ്പനായ യായിർ വന്നു വണ
ങ്ങി (മാ) ൧൨ വയസ്സായ ഒരു മകളെ ഉള്ളു (ലൂ) അവൾ മരിപ്പാറാ
യിരിക്കുന്നു എന്നും പക്ഷെ ഇപ്പൊൾ മരിച്ചു എന്നും (മത.) നീ വന്നു
കൈവെച്ചാൽ അവൾ ജീവിക്കും എന്നും അപെക്ഷിച്ചാറെ-
യെശു കനിഞ്ഞു ശിഷ്യരൊടും മറ്റും കൂടി ചെല്ലുന്ന സമയം- ൧൨ വ
ൎഷം രക്ത വാൎച്ചയാൽ വലഞ്ഞു മുതൽ എല്ലാം ചെലവഴിച്ചിട്ടും ഫ
ലം ഒന്നും വരാതെ കഷ്ടിച്ചു പൊയ ഒരു സ്ത്രീ അശുദ്ധ വ്യാധിയെ
പ്രസിദ്ധമാക്കുവാൻ നാണിച്ചു യെശുവിന്റെ വസ്ത്രം തൊട്ടാ
ൽ മതി എന്നു നിനെച്ചു ഈ തിരക്കു നന്ന് എന്നു കണ്ടു യെശു വസ്ത്ര
ത്തിലെ നീലനൂൽചെണ്ടിനെ (൪ മൊ. ൧൫, ൩൮) തൊട്ടു- ഉ
ടനെ അവൾ്ക്കുഭെദം വന്നു എന്നു ബൊധിച്ചു (മാ) യെശുവും തങ്ക
ൽനിന്നു ശക്തി പുറപ്പെട്ടു എന്നറിഞ്ഞു എന്നെ തൊട്ടത് ആർ എ
ന്നു ചൊദിച്ചു കെഫാ മുതലായവർ ചൊദ്യംനിമിത്തം ആശ്ചൎയ്യ
പ്പെടുമ്പൊൾ താൻ ചുറ്റും നൊക്കി- ഉടനെ സ്ത്രീ വിറെച്ചു കാല്ക്ക
ൽ വീണു- പരമാൎത്ഥം എല്ലാം അറിയിച്ചു- ധൈൎയ്യപ്പെടുക എ
ൻ മകളെനിന്റെ വിശ്വാസം നിന്നെ രക്ഷിച്ചു സമാധാന
ത്തൊടെ പൊയി ഈ ബാധയിൽനിന്നു സ്വസ്ഥയായ്വസിക്ക
എന്നു യെശു അനുഗ്രഹിച്ചു വിടുകയും ചെയ്തു-പക്ഷവാത
ക്കാരൻ ആണായിട്ടു രക്ഷയെ തുരന്നു കവൎന്നും ഇവൾ പെണ്ണാ
യിട്ടു കൌശലത്താലെ അപഹരിച്ചും കൊൾ്കയാൽ ഇരുവരും
വിശ്വാസധൈൎയ്യത്തിന്നു എന്നും ദൃഷ്ടാന്തമായ്വിളങ്ങും

ഇതിനാൽ ഉണ്ടായ താമസത്തെ പള്ളിമൂപ്പൻ ദുഃഖെന

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/118&oldid=189842" എന്ന താളിൽനിന്ന് ശേഖരിച്ചത്