ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧൧

സഹിച്ചപ്പൊൾ മകൾ മരിച്ച പ്രകാരം വൎത്തമാനം വന്നു ഇനി ഗുരു
വെ എന്തിന്ന് അസഹ്യപ്പെടുത്തുന്നു (മാ) എന്നു കെട്ടാറെ‌- യെശു
പെടിക്കൊല്ലാ വിശ്വസിക്ക മാത്രം ചെയ്ക എന്നു പറഞ്ഞു വീട്ടിൽ
എത്തി അമ്മയഛ്ശന്മാർ അല്ലാതെ (ലൂ) കെഫാ യൊഹനാൻ യാ
കൊബ എന്ന ഉറ്റ മിത്രങ്ങളെ മാത്രം ചെൎത്തുകൊണ്ടു കടന്നു-
അവിടെ കുഴലൂതി പാടി തൊഴിച്ചും കെണും നില്ക്കുന്നവരെ യെ
ശു ശാസിച്ചു അവർ പരിഹസിച്ചപ്പൊൾ ആ കൂലിയാളുകളെ എ
ല്ലാം പുറത്താക്കി കുട്ടിയുടെ കൈപിടിച്ചു തലീഥ കൂമി (കുഞ്ഞി
എഴുനീല്ക്ക-മാ) എന്നു പറഞ്ഞു- ഉടനെ അവൾ എഴുനീറ്റു നടന്നു
മറ്റവർ സ്തംഭിച്ചുനിന്നു യെശു അവൾ്ക്കു തിന്മാൻ കൊടുപ്പിച്ചു ഉ
ണ്ടായ വിവരത്തെ പറയാതിരിപ്പാൻ കല്പിക്കയും ചെയ്തു

(മത) അവിടെ നിന്നു തന്റെ ഭവനത്തിൽ പൊകുമ്പൊൾ ൨ കു
രുടന്മാർ നിലവിളിച്ചു ദാവിദപുത്രനായ മശീഹ എന്നു സ്തുതിച്ചു
പിന്തുടൎന്നു- വീട്ടിൽ എത്തിയശെഷമത്രെ യെശു അവൎക്കു ചെവി
കൊടുത്തു വിശ്വാസത്തെ പരീക്ഷിച്ചു കണ്ണുതൊട്ടു കാഴ്ച ഉണ്ടാ
ക്കി മശീഹനാമം നിമിത്തം ജനകലഹം വരാതെ ഇരിപ്പാ
ൻ കാൎയ്യത്തെ മറെപ്പാൻ കല്പിച്ചാറെയും അവൻ ഇന്നവൻ എന്ന്
അവർ പരസ്യമാക്കി- അനന്തരം ഭൂതൊപദ്രവത്താൽ ഉൗമനാ
യവന്നു ഭെദം വരുത്തിയപ്പൊൾ ജനങ്ങൾ ഇപ്രകാരം ഇസ്രയെ
ലിൽ ഒരു സമയവും ഉണ്ടായില്ല എന്നു വാഴ്ത്തി- പറീശന്മാരൊ അ
സൂയ പൊറുക്കാതെ ഇവൻ ഭൂതനാഥന്റെ സെവയാൽ അത്രെ
ഭൂതങ്ങളെ നീക്കുന്നു എന്നു പതുക്കെ പറഞ്ഞു തുടങ്ങുകയും ചെയ്തു

൧൩.) മൂന്നാം യാത്രയുടെ ആരംഭത്തിൽ ൧൨ അ
പൊസ്തലരെ വെൎത്തിരിച്ചതു (മത. ൯, ൩൫- ൧൧, ൧. മാ.
൩, ൧൪ ʃʃ. ൬ʃʃ. ലൂ. ൬, ൧൨ʃʃ൯, ൧ ʃʃ.)

എന്നാറെ യെശു കഫൎന്ന ഹൂമിൽനിന്നു വടക്കു പടിഞ്ഞാറും കി

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/119&oldid=189844" എന്ന താളിൽനിന്ന് ശേഖരിച്ചത്