ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧൨

ഴക്കും യാത്രയായ ശെഷം തെക്കൊട്ടും പൊവാൻ നിശ്ചയിച്ചു ഊ
ർ തൊറും പ്രസംഗിച്ചും സങ്കടങ്ങളെ ശമിപ്പിച്ചും നടക്കുമ്പൊൾ ജ
നസംഘങ്ങൾ അറ്റം ഇല്ലാതൊളം കൂടി (മത)- ഈ ചിതറി തള
ൎന്നുഴലുന്ന ആടുകൾ്ക്ക നല്ല ഇടയന്മാരെ കൊണ്ട് ആവശ്യം ഉണ്ടെന്നും
താൻ ജഡത്തിൽ ഇരിക്കും വരെ എല്ലാവരുടെ സങ്കടങ്ങൾ്ക്കും എത്തു
വാൻ കഴിയാത്തവൻ എന്നും കണ്ടുതാനും കൊയ്ത്തിന്റെ യജമാന
നൊടു വെലക്കാരെ അയച്ചുകളയെണ്ടതിന്നു അപെക്ഷിച്ചു ശിഷ്യ
രെയും പ്രാൎത്ഥിപ്പാൻ ഉത്സാഹിപ്പിച്ചു- പിന്നെ രാത്രി മുഴുവനും ഒരു
മലമെൽ പ്രാൎത്ഥിച്ചു പാൎത്തശെഷം (ലൂ) രാവിലെ ഇറങ്ങി ശിഷ്യ
രിൽ പന്തിരുവരെ തന്നൊടു കൂടെ ഇരിപ്പാൻ (മാ. ൩) വെൎത്തിരിച്ചു
തന്റെ പ്രെരിതരാകുന്ന സ്ഥാനത്തെയും കല്പിച്ചു കൊടുത്തു (ലൂ)-
[അതു സുറിയഭാഷയിൽ ശ്ലീഹന്മാർ യവനഭാഷയിൽ അപൊ
സ്തലർ എന്നത്രെ]- അവർ ൧൨ ആയിരിക്കുന്നത് ഇസ്രയെൽ ൧൨
ഗൊത്രങ്ങളെ മശീഹയുടെ സ്ഥാനികളായി വാഴെണ്ടതിന്നു തന്നെ
(മത. ൧൯, ൨൮)- പിന്നെ ആ എണ്ണത്താൽ തന്നെ അവർ വിശുദ്ധ പാ
ളയവും ദെവനഗരവും നിത്യസഭയുടെ വെരും സാരാംശവും (യൊ. ൨൦,
൨൧) കൎത്താവിൻ പലവിധമായ തെജസ്സ ലൊകത്തിൽ വിളങ്ങുവാ
ന്തക്ക ൧൨ രത്നങ്ങളും (അറി. ൨൧) എന്നത്രെ സിദ്ധാന്തം-

അവരുടെ പെരുകളെ ൪ വിധെന പറഞ്ഞിരിക്കുന്നു (മത.
൧൦. മാ, ൩, ൧൩; ലൂ. ൬, ൧൪; അവ. ൧, ൧൩)- നാലു ദിക്കിലും നന്നാലു
പെൎക്കു ൩ തലവന്മാർ ഒരു പൊലെ കാണുന്നു- ഒന്നാമൻ കെഫാ (പെ
ത്രൻ= പ്രസ്തരൻ) എന്ന ശീമൊൻ- യഹൂദരിലും (അപ. ൨) ജാതി
കളിലും (അപ. ൧൦) തിരുസഭെക്ക് അടിസ്ഥാനം ഇടുവാൻ ദെവക
രുണയാൽ പൎയ്യാപ്തൻ തന്നെ- അന്ത്രയാ എന്ന സഹൊദരൻ മുമ്പെ
തന്നെ യെശുവെ അനുഗമിച്ചവനും യവനരെ യെശുവിന്നടുക്കൽ
വരുത്തിയവനും (യൊ. ൧൨, ൨൨) യരുശലെമിന്റെ ശിക്ഷാകാല

15

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/120&oldid=189846" എന്ന താളിൽനിന്ന് ശേഖരിച്ചത്