ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧൩

ത്തെ കുറിച്ചു ചൊദിച്ചവനും (മാ. ൧൩, ൩) തന്നെ- പിന്നെ ജബ
ദി ശലൊമ എന്നവരുടെ മക്കളായ യാകൊബും യൊഹനാനും ഇടി
പുത്രർ എന്നനാമം ലഭിച്ചവർ (മാ- ലൂ. ൯, ൫൪)- അവരിൽ ഒന്നാമൻ
യരുശലെംസഭയെ നടത്തി രക്തസാക്ഷിയായി മുൻകഴിഞ്ഞു (അപ. ൧൨)
മറ്റവൻ പന്തിരുവരിൽ ഒടുക്കത്തവനായി ഭൂമിയിൽ പാൎത്തു
കൎത്തവിന്റെ ഇടികളെ സഭയെ കെൾ്പിച്ചവൻ തന്നെ (അറി)- ഇങ്ങി
നെ മീൻപിടിക്കാർ നാല‌്വരും

രണ്ടാം വകുപ്പിന്റെ തലയിൽ ബെത്തചൈദക്കാരനായ ഫി
ലിപ്പ ആകുന്നു- അവൻ നഥന്യെലെ നീ വന്നു കാണ്ക എന്നു യെശു
വിന്നടുക്കൽ വിളിച്ചു പിന്നെ യവനരെ വരുത്തിയ ശെഷവും പിതാ
വെ കാണിക്ക എന്ന വചനത്താലെ (യൊ. ൧൪, ൯) കൎത്താവെ ദുഃഖി
പ്പിച്ചവൻ- അവൻ വിളിച്ച സ്നെഹിതൻ തൊല്മായ്പുത്രൻ അത്രെ (തൊ
ല്മായി = ശൂരൻ ൨ശമു. ൧൩, ൩൭)- ഖിന്നഭാവത്താൽ പ്രസിദ്ധ
നായ തൊമാ ( ഇരട്ടി, യൊ. ൧൧, ൧൬. ൨൦, ൨൪) ഗാഢാത്മാവുള്ളവ
നാകുന്നു- മത്തായി തനിക്കു താൻ ചുങ്കക്കാരൻ എന്ന പെർ കൊടുത്ത
വൻ (മത)- ഇതു രണ്ടാം വകുപ്പു

മൂന്നാമതിൽ ഹല്ഫായ്പുത്രനായ യാകൊബ ഒന്നാമൻ- അവ
ൻ വെദധൎമ്മത്തിലെ അനുസരണത്തെ സുബൊധത്തൊടെ ശീലിച്ചും
ശീലിപ്പിച്ചും പൊന്നു (യാക്ക.) യരുശലെംസഭെക്കു ഒന്നാം യാക്കൊബി
ന്റെ മരണശെഷം തലവനായ്പാൎത്തു ( ഭാഗ. ൩൩)- ചുറുക്കും കരുത്തും
അധികം ഉള്ള ലബ്ബായി (മത) തദ്ദായി (മാ) എന്ന യഹൂദ ജ്യെഷ്ഠ
ന്റെ കീഴടങ്ങിയതാൽ യാക്കൊബിൻ യഹൂദ (ലൂ) എന്ന പെർ
കൊണ്ടു ( ഭാഗ. ൩൨) ൨ സഹൊദരന്മാരുടെ ഗുണവിവരം അവ
രുടെ ലെഖനങ്ങളാൽ അറിയാം- മൂന്നാം സഹൊദരൻ ഊഷ്മാ
വെറിയ ശീമൊൻ തന്നെ- കനാനി (മാ) ജെലൊതാ (ലൂ) എ
ന്ന നാമങ്ങൾ്ക്കു വാശിക്കാരൻ എന്ന അൎത്ഥം ആകുന്നു- അതു ദെവധ

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/121&oldid=189847" എന്ന താളിൽനിന്ന് ശേഖരിച്ചത്