ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧൮

ൎമ്മത്തിന്നായോ വംശസ്വാതന്ത്ര്യത്തിന്നായൊ (ഭാഗ. ൨൯) എന്നറി
യുന്നില്ല- ജ്യെഷ്ഠന്റെ സാക്ഷി മരണശെഷം അവൻ യരുശലെം
സഭെക്ക് അദ്ധ്യക്ഷനായി ത്രയാന്റെ കീഴിൽ മരിച്ചു- ഇവർഎല്ലാ
വരും ഗലീലക്കാർ- കറിയൊത്തൂർ യഹൂദയിൽ ആകകൊണ്ടു
(യൊ. ൧൫, ൨൫) കറിയൊത്യനായ യഹൂദ പക്ഷെ ആദിമുതൽ
ശിഷ്യരിൽ കുറയസാന്നിദ്ധ്യമുള്ളവനായി വിളങ്ങി- അവൻ
പണകാൎയ്യത്തെ സാമൎത്ഥ്യത്തൊടെ നൊക്കുന്നവനും ബെത്ഥന്യയി
ൽ ഉള്ള അഭിഷെകകാൎയ്യത്തിൽ ശെഷം ശിഷ്യന്മാരെ ഇളക്കിവ
ശീകരിച്ചവനും ആയ്തൊന്നുന്നു- അവന്റെ ദ്രൊഹം അനുതാപം മ
രണം മുതലായത് എല്ലാം വിചാരിച്ചാൽ താനായി ഉപായം വിചാ
രിച്ചു നടത്തുവാൻ എത്രയും ശക്തിയുള്ള ആത്മാവ് എന്നു തൊ
ന്നുന്നു- ആകയാൽ അവന്റെ കണ്ണു നെരായിരുന്നു എങ്കിൽ
ദെവരാജ്യത്തിൽ എത്രയും വലിയവനായി വൎദ്ധിപ്പാൻ സംഗ
തി ഉണ്ടായിരുന്നു.

ഇവരെ രണ്ടായി അയച്ചതു വെവ്വെറെ ഉള്ള ഊനങ്ങൾ്ക്കു സം
സൎഗ്ഗത്താൽ ഭെദം വരുത്തുവാൻതന്നെ (മാ. ൬)- ആകയാൽ കെ
ഫാവൊടു യാക്കൊബും ഊഷ്മാവുള്ള ശിമൊനൊടു ആ ഉപാ
യിയും മറ്റും ചെരുംവണ്ണം തന്നെ കൎത്താവ ഇണെച്ചയച്ചിരിക്കു
ന്നു (പണ്ടുമൊശ അഹരൊൻ എന്നവരെ പൊലെ)

അയക്കുമ്പൊൾ താൻ ചെയ്യുന്ന പ്രകാരം ഒക്കയും ചെയ്വാൻ
അവൎക്ക അധികാരം കൊടുത്തു അതു രാജ്യസുവിശെഷത്തെ
അറിയിക്ക ദുൎഭൂതങ്ങളെ നീക്കുക ദീനങ്ങളെ ശമിപ്പിക്ക ഇങ്ങി
നെ സത്യവചനത്തൊടും കൂടെ ജീവനെയും ശുദ്ധിയെയും വരു
ത്തുക എന്നത്രെ- ഈ ഉപകാരം സൎവ്വലൊകത്തിന്ന് ആവശ്യം
എങ്കിലും, അന്നു ചെല്ലെണ്ടുന്ന വഴി ശമൎയ്യ മുതലായ ജാതിക
ളെ അല്ല മുമ്പിൽ തന്നെ ഇസ്രയെൽ ആടുകളെ (യിറ ൫൦, ൬) തി

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/122&oldid=189850" എന്ന താളിൽനിന്ന് ശേഖരിച്ചത്