ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨൧

രിട്ടു വന്നു- ഉടനെ യെശു വിധവയൊടു കരയല്ലെ എന്നു ചൊല്ലി
ശവപ്പെട്ടിമെൽ കൈ വെച്ചു നിറുത്തി ബാല്യക്കാരനെ ജീവി
ച്ചെഴുനീല്പിച്ചു തിരികെ അമ്മെക്കു കൊടുക്കയും ചെയ്തു- ഇത്ര പര
സ്യമായി മരണത്തെ ജയിക്കുന്ന പ്രകാരം യെശു മുമ്പെ കാണിച്ചി
ട്ടില്ല- ആകയാൽ പുത്രന്മാരെ ഭയങ്കരമായ മശീഹസെവെ
ക്കായി ഏല്പിച്ചിട്ടുള്ള ശലൊമ മറിയ മുതലായ അമ്മമാൎക്കു വി
ശ്വാസധൈൎയ്യം വൎദ്ധിച്ചതുമല്ലാതെ ഇസ്രയെലിന്നു വൈധ
വ്യകാലം കഴിഞ്ഞു (യശ. ൬൨, ൪) എന്നും ദൈവം സ്വജനത്തെ
ദൎശിക്കെണ്ടുന്ന കാലം ഉദിച്ചു വന്നു എന്നും ഉള്ള ശ്രുതി എവിടയും പ
രന്നു പ്രസാദം ജനിപ്പിക്കയും ചെയ്തു

൧൫.) സ്നാപകന്റെ ദൂതു (മത. ൧൧, ൧- ൧൯. ലൂ. ൭, ൧൮-
൩൫)മൎത്ഥാമരിയമാരുടെ സെവാവിവരം (ലൂ. ൧൦,
൩൮, ൪൨)

സ്നാപകൻ ആ ശീതകാലത്ത് ഏകദെശം നാലഞ്ചു മാസം തടവി
ൽ പാൎത്ത ശെഷം എലീയാവിന്നു വന്നപ്രകാരം (൧ രാ. ൧൯) മനഃപീ
ഡ അസഹ്യമായി വൎദ്ധിച്ചു തുടങ്ങി സംശയഭാവങ്ങൾ ഒരൊന്ന്
ഉദിക്കയും ചെയ്തു- അതിനാൽ അതിശയിക്കെണ്ടാ പഴയ നിയമത്തി
ലെ വീരന്മാൎക്കു സഹിപ്പാനല്ല പ്രവൃത്തിപ്പാൻ അധികം വരം കിട്ടിയ
ല്ലൊ- പിതാക്കന്മാർ ദൈവത്തൊടു സങ്കടപ്പെട്ടു വ്യവഹരിച്ച വച
നങ്ങൾ പലതും ഉണ്ടു (൨ മൊ. ൧൭, ൪. യൊബ ൩, ൧. യിറ. വിലാപ. ൩)
മത. ൨൭, ൪൬ കൂടെ നൊക്കുക- ആകയാൽ അവൻ ശിഷ്യന്മാരാൽ
(ലൂ) യെശുവിന്റെ ക്രിയകളെ ചുങ്കക്കാരൊടു കൂടെ ഉള്ള സദ്യ മു
തൽ നയിനിലെ ഉയിൎപ്പൊളം എല്ലാം കെട്ടപ്പൊൾ- തനിക്കും ശി
ഷ്യന്മാൎക്കും പൂൎവ്വനിശ്ചയം ഉറപ്പിച്ചു കിട്ടെണ്ടതിന്നു ൨ പെരെ നിയൊ
ഗിച്ചു വരെണ്ടുന്നവൻ നീ തന്നെയൊ ഞങ്ങൾ മറ്റൊ
രുവനെ കാത്തിരിക്കയൊ എന്നു ചൊദിപ്പിക്കയാൽ തന്റെ സങ്ക

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/129&oldid=189864" എന്ന താളിൽനിന്ന് ശേഖരിച്ചത്