ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨൨

ടത്തെ എറ്റു പറഞ്ഞു

അവരെ യെശു രൊഗശാന്തികളെ കാണിച്ചു (ലൂ.) കുരുടർ
കാണ്ക, ചെവിടർ കെൾ്ക്ക ഊമർ സ്തുതിക്ക മുടവർ നടക്ക (യശ. ൩൫,
൩ ʃʃ.) കുഷ്ഠാദി അശുദ്ധികൾ മാറുക ചത്തവർ ജീവിക്ക (ഹജ.
൩൬, ൩൭) സാധുക്കൾ്ക്ക അനുഗ്രഹവൎഷം അറിയിക്ക (യശ. ൬൧) മുത
ലായ പ്രവാചകങ്ങൾ്ക്കു വന്ന നിവൃത്തിയെ കാട്ടി മശീഹരാജ്യത്തി
ന്നു മഹാജയങ്ങളും ന്യായവിധികളും അല്ല കരുണാപ്രവൃത്തികൾ ആ
ദിസ്വരൂപം എന്നു ബൊധം വരുത്തുകയും ചെയ്തു- പിന്നെ അവൻ യ
ശ. ൮, ൧൪. ഒൎപ്പിച്ചു എങ്കൽ ഇടറി പൊകാത്തവൻ ധന്യൻ എന്നു ചൊ
ല്ലി യൊഹനാന്റെ പരീക്ഷാജയത്തെയും ഭാഗ്യത്തെയും മുന്നറി
ഞ്ഞു വാഴ്ത്തുകയും ചെയ്തു

യൊഹനാന്യർ വിട്ടു പൊയ ശെഷം യെശു കഷ്ടമരണങ്ങളി
ലും തനിക്കു മുന്നടപ്പവനായ മഹാത്മാവെ വൎണ്ണിപ്പാൻ തുടങ്ങി-
അവർ ഇപ്പൊൾ പക്ഷെ കാറ്റിനാൽ അലയുന്ന മുളയായി തൊന്നി
യാലും അവന്റെ സ്വഭാവം അങ്ങിനെ അല്ല മനുഷ്യരിൽ ദെവദാരു
പൊലെ ഉറെച്ചെഴുന്നവൻ അത്രെ ആകയാൽ അവൻ മുൻ പറ
ഞ്ഞ സാക്ഷ്യത്തിന്നു നീക്കം വരികയില്ല- അവൻ രാജവസ്ത്രം ആ
ഗ്രഹിക്കുന്ന മുഖസ്തുതിക്കാരനും അല്ല ആകയാൽ ഇടപ്രഭുവൊടു ഖ
ണ്ഡിതമായി ഉരെച്ചതിനെ തടവിൽ ലാളിച്ചു പുലമ്പിക്കയില്ല-
അവൻ മശീഹയെ പ്രവചിച്ചതല്ലാതെ വെളിപ്പെടുത്തിയവനും
ആകയാൽ പ്രവാചകരിലും സ്ത്രീകളിൽനിന്നു ജനിച്ച എല്ലാവരിലും
ജ്യെഷ്ഠൻ തന്നെ- എങ്കിലും അവൻ പഴയ നിയമത്തിന്റെ സമാപ്തി അ
ത്രെ ഇപ്പൊൾ ഉദിക്കുന്ന മശീഹരാജ്യത്തിൽ ആത്മജാതനായ ചെ
റിയവനും യൊഹനാനിൽ വലിയവൻ ആകുന്നു- ഇപ്പൊൾ അല്ലൊ
ഒരു പുതിയയുഗത്തിന്ന് ൟറ്റു നൊവുണ്ടു- (മത) യൊഹനാന്റെ
നാൾ മുതൽ ഇതുവരെയും സ്വൎഗ്ഗരാജ്യം ഭൂമിയിൽ, ആക്രമിച്ചു പ്ര

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/130&oldid=189866" എന്ന താളിൽനിന്ന് ശേഖരിച്ചത്