ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨൩

വെശിക്കുന്നു” ആക്രമികൾ അതിനെ കൈക്കൽ ആക്കുന്നു-
അവരിൽ ഒന്നാമൻ എലിയാസമനായ യൊഹന്നാൻ- ചെവി
ഉണ്ടെങ്കിൽ രണ്ടാമങ്കൽ സംശയം ഇല്ല അവൻ രാജ്യത്തെ സ്ഥാ
പിച്ച കൎത്താവല്ലൊ- (പിന്നെ രാജ്യാവകാശത്തെ അടക്കുന്നവ
വർ എല്ലാവരും ആ ആക്രമികളിൽ കൂടും ലൂ. ൧൬, ൧൬)-

പിന്നെ ചുങ്കക്കാർ മുതലായ സാധുക്കൾ മാത്രം യൊഹനാ
ന്റെ സ്നാനം എറ്റു ദൈവഭാവത്തെ അംഗീകരിച്ചതും വൈദിക
രും പറീശരും അതിനെ നിരസിച്ചതും (ലൂ) വിചാരിച്ചു യെശു ഖണ്ഡി
തവാക്കു പറഞ്ഞു- ഈ നല്ലകാലത്തുള്ള മനുഷ്യരുടെ ദുൎഗ്ഗുണം എങ്ങി
നെ പറയെണ്ടു- അവർ ദൈവത്തെ അനുസരിക്കുന്നവരല്ല നടത്തുവാ
ൻ ഭാവിക്കുന്ന ചപലന്മാരത്രെ- അനുതാപഘൊഷകൻ വന്ന
പ്പൊൾ അവർ കുഴൽ ഊതി ഇപ്പൊൾ കളിച്ചു തുള്ളെണ്ടതാകുന്നു
എന്നു വിപരീതമായി നിശ്ചയിച്ചു യൊഹനാനെ പഠിപ്പിച്ചു അ
വസാനത്തിൽ ഭ്രാന്തൻ എന്നു തള്ളി- പിന്നെ മണവാളൻ വ
ന്നു പാപികളൊടു സംസൎഗ്ഗം ചെയ്തു സന്തൊഷഭാവത്തിന്ന് ഇടം
കൊടുത്തപ്പൊൾ അവർ മനസ്സ് ഭെദിച്ചു വിലാപം തുടങ്ങി നൊ
മ്പും ഖെദവും അത്യാവശ്യം തന്നെ ധൎമ്മലംഘനത്തിന്നു ശിക്ഷ
വെണ്ടെ ചുങ്കക്കാരെയും പാപികളെയും അകറ്റെണ്ടെ എന്നു
യെശുവിന്നു ഉപദെശിപ്പാൻ തുനിഞ്ഞു- കല്പനാന്യായമൊ സുവി
ശെഷകൃപയൊ എത് അറിയിച്ചാലും തെറ്റ് എന്നെ ഉള്ളു എങ്കി
ലും സ്വൎഗ്ഗീയ ജ്ഞാനത്തെ അമ്മയാക്കി അനുസരിക്കുന്നവർ എ
ല്ലാ കാലത്തും ഉണ്ടു (സുഭ, ൮, ൩൨) ആ അഹങ്കാരികൾ ദുഷി
ക്കുന്തൊറും ഇവർ അമ്മയുടെ വഴി എല്ലാം ശരി എന്നു വാക്കിനാ
ലും നടപ്പിനാലും കാട്ടി അവൾ്ക്കായി പ്രതിവാദം കഴിക്കു
ന്നു

ഇപ്രകാരം യൊഹനാന്നും തനിക്കും ഉള്ള ഐക്യത്തെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/131&oldid=189868" എന്ന താളിൽനിന്ന് ശേഖരിച്ചത്