ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨൫

നെ ആഗ്രഹിക്കുന്ന മനസ്സിന്നിമിത്തം കൎത്താവ് ൨ വട്ടം അവളുടെ
പക്ഷം എടുത്തും ഇരിക്കുന്നു


ചതുൎത്ഥകാണ്ഡം

യെശു വിരൊധികളുടെ ഇടയിൽ സഞ്ച
രിച്ചു വ്യാപരിച്ചു പൊന്ന കാലം (ക്രീ, ൨൯. ൩൦)

൧., പൂരിം ഉത്സവത്തിങ്കൽ ഉണ്ടായ മഹാജനവിരൊധം-
(യൊ. ൫)

യെശു യരുശലെമിൽ വന്നപ്പൊൾ “ഒർ ഉത്സവം” ഉണ്ടായിരുന്നു-
അത എത് എന്നു നിൎണ്ണയിപ്പാൻ പാടില്ല- ചിലർ പെന്തക്കൊസ്ത
എന്ന് നിരൂപിക്കുന്നു- കാലക്രമം വിചാരിച്ചാൽ അതു (ചീട്ടുത്സ
വം എന്ന്) പൂരിം പെരുനാൾ എന്നു തൊന്നുന്നു-
അത് എസ്ഥരുടെ
കാലത്ത് ഹാമാന്റെ ചീട്ടു കുറിച്ച നാളിൽ യഹൂദൎക്ക വന്ന രക്ഷയു
ടെ ഒൎമ്മെക്കായി ആദാർ മാസം ൧൪—൧൫ തിയ്യതിക്കു സങ്കല്പിച്ചു
വെച്ചിരുന്നു- അതു പെസഹയുള്ള നിസാൻ പൌൎണ്ണമിക്കു മുമ്പെ
യുള്ള പൌൎണ്ണമി തന്നെ- ആ ൨൯ വൎഷത്തിലെ പെസഹ (യൊ, ൬, ൪)
എപ്രിൽ ൧൮ തിയ്യതി- പൂരിംദിനം മാൎച്ച ൧൯ആമതു ശനിയാ
ഴ്ച തന്നെ-

ആ ശബ്ബത്തിൽ തന്നെ യെശു തനിയെ നടന്നു ആട്ടുവാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/133&oldid=189873" എന്ന താളിൽനിന്ന് ശേഖരിച്ചത്