ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨൬

തിൽസമീപത്തു (നെഹമി, ൩, ൧. ൩൨; ൧൨, ൩൯) ഉള്ള ഒർ ഉറവി
ന്നരികിൽ പൊയി- ആയ്തു ശലൊമൊന്റെ കുളം (നെഹ, ൨, ൧൪)
എന്നും പാറമെൽ വെട്ടികുഴിച്ച തൊടിനാൽ ശിലൊഹ കുള
ത്തൊടു ചെൎന്നത് എന്നും കെൾ്ക്കുന്നു- വെള്ളത്തിന്റെ ഉറവ് ഇ
ന്നും ഒരുപൊലെ അല്ല ചിലപ്പൊൾ അധികമായി പൊങ്ങുന്ന
താക കൊണ്ടു ആ സമയം കുളിച്ചാൽ രൊഗികൾ്ക്കുപകാരം എ
ന്നു കണ്ടതിനാൽ ചിലർ ദീനക്കാരുടെ ഗുണത്തിനായി മണ്ഡ
പങ്ങളെ നിൎമ്മിച്ചു (ദയാപുരം) ബെത്ഥസദ എന്ന പെർ വിളിച്ചി
രുന്നു- ൩൮ വൎഷം വ്യാധിതനായ ഒരു മനുഷ്യനെ യെശു അവിടെ
കണ്ടു വാതത്തെയൊ മുടവിനെയൊ ഒരു വാക്കിനാൽ മാറ്റി
കിടക്കയെ എടുത്തുകൊണ്ടു പൊവാൻ കല്പിക്കയും ചെയ്തു-

ഇതു ശബ്ബത്തിൽ ആകാ എന്നു യഹൂദർ കണ്ടു പറഞ്ഞ
പ്പൊൾ സ്വസ്ഥമാക്കിയത് ആർ എന്ന് അന‌്വെഷിപ്പാൻ സംഗ
തി വന്നു- യെശുവെ ഉടനെ അല്ല കുറയ പിന്നെ ദെവാലയത്തി
ൽ കണ്ടപ്പൊൾ ചഞ്ചലഭാവത്തിന്നു പറ്റുന്ന ഒർ ഉപദെശം ആ
യാൾ കെട്ടു യെശുവിന്റെ പെർ അറിഞ്ഞു അന‌്വെഷിച്ചവരൊ
ടു ബൊധിപ്പിക്കയും ചെയ്തു- അന്നുമുതൽ സൻഹെദ്രിനിലെ പ്ര
മാണികൾ യെശുവിൽ വൈരം ഭാവിച്ചു ഈ ധൎമ്മലംഘനത്തിന്നു
പൈതൃക ന്യായപ്രകാരം മരണശിക്ഷ വെണം എന്ന വിചാരം
ഗൎഭിച്ചു വരികയും ചെയ്തു (൭, ൧൯—൨൨) അവർ യെശുവെ (ചെ
റിയ ന്യായസ്ഥലത്തു) വരുത്തി വിസ്തരിച്ചപ്പൊൾ- ദൈവം താ
ൻ ൭ആം ദിവസത്തിൽ സ്വസ്ഥനായിരുന്നു എന്ന വാക്യത്തെ യെ
ശു വ്യാഖ്യാനിച്ചു- യഹൊവ അന്നു പുതിയത് ഒന്നും സൃഷ്ടിക്കാ
തെ പാൎത്തവൻ എങ്കിലും മഹാസ്വസ്ഥതയൊടും കൂടെ വിടാതെ
രക്ഷിച്ചും ഊനങ്ങളെ തീൎത്തും പഴകുന്നതു പുതുതായി ജീവിപ്പിച്ചും
പൊന്നു നിത്യം പൊരുകയും ചെയ്യുന്നു- അപ്രകാരം അനുഷ്ഠി

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/134&oldid=189874" എന്ന താളിൽനിന്ന് ശേഖരിച്ചത്