ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨൭

പ്പാൻ അവൻ പുത്രനെ ഉത്സാഹിപ്പിച്ചു നിത്യം പ്രവൃത്തി ചെയ്യിച്ചു
പൊരുന്നതും ഉണ്ടു-

അതിനാൽ ദെവദൂഷണത്തിന്റെ ശങ്ക ജനിച്ചപ്പൊ
ൾ (യൊ. ൧൦, ൩൩) അവൻ തനിക്കും പിതാവിന്നും ഉള്ള സംബന്ധം അ
റിയിച്ചത് ഇപ്രകാരം- പിതാവു ചെയ്യിക്കുന്നതല്ലാതെ പുത്രൻ
ഒന്നും ചെയ്കയില്ല അവൻ സ്നെഹത്താലെ പുത്രനെ ചെയ്യിക്കുന്ന
തൊ അതിശയമുള്ള സ്നെഹപ്രവൃത്തികൾ അത്രെ ആകുന്നു- അ
വറ്റെ കണ്ടാൽ ഇവങ്കൽ ശബ്ബത്തതിക്രമമൊ ദെവദൂഷണമൊ
ഒട്ടും പറ്റുകയില്ല പിതാവൊടു തന്നെ അന്യായപ്പെടെണ്ടി വരും
എന്നു ബൊധിപ്പാൻ സംഗതി ഉണ്ടു-

ഈ സ്നെഹപ്രവൃത്തികൾ ൩ വിധം യെശു ജഡത്തിൽ സ
ഞ്ചരിക്കും കാലം തനിക്ക് ഇഷ്ടന്മാരെ സൌഖ്യമാക്കി ജീവിപ്പി
ച്ചും പൊരുന്നത് ഒരു വിധം (൨൧—൨൩)-അതിന്നായി ബൊധിച്ച
വരെ തെരിഞ്ഞെടുപ്പാൻ പിതാവിങ്കൽനിന്നു അധികാരം
കിട്ടിയതുകൊണ്ടു വെൎത്തിരിക്കുന്ന ഒരു ന്യായവിധി ഇപ്പൊഴും
പുത്രന്റെ മാനത്തിന്നായി നടക്കുന്നു- വ്യത്യാസം കൂടാതെ എല്ലാ
വരെയും അല്ലല്ലൊ യെശു സ്വസ്ഥരാക്കി പൊന്നത്-- രണ്ടാമ
തു സഭയിൽ നടക്കുന്ന വചനത്താൽ ആത്മാക്കളെ ജീവിപ്പിക്കത
ന്നെ (൨൪—൨൭) യെശു വാക്യം കെട്ടു വിശ്വസിച്ചു സൂക്ഷിക്കുന്നവന്നു
ന്യായവിധിയിൽ വരാത്ത നിത്യജീവൻ ഉണ്ടു- പിതാവിന്ന് എന്ന
പൊലെ പുത്രനിലും തീരാത്ത ജീവന്റെ ഉറവും പുതിയ മനുഷ്യജാ
തിമെൽ ന്യായാധിപത്യവും ഉണ്ടുപൊൽ-- മൂന്നാമത് അന്ത്യമായ ഉ
യിൎപ്പു തന്നെ (൨൮ʃ.) അന്ന് അവന്റെ വചനശക്തി കുഴികളിൽ ഉ
ള്ള ദുഷ്ടന്മാരെയും ജീവിപ്പിക്കും നല്ലവർ പൂൎണ്ണ ജീവനായും ദുഷ്ട
ന്മാർ ന്യായതീൎപ്പിന്നായും എഴുനീല്ക്കും- ഇപ്രകാരം ൩ വിധത്തിൽ ഉ
ള്ള ഉയിൎപ്പൊടു ത്രിവിധമായ ന്യായവിധിയും ചെൎന്നിരിക്കുന്നു-

17

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/135&oldid=189876" എന്ന താളിൽനിന്ന് ശേഖരിച്ചത്