ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨൮

എങ്കിലും ഇത്ര വലിയത എല്ലാം പുത്രൻ തന്നാൽ അല്ല പി
താവിന്റെ തീൎപ്പ നിത്യം കെട്ടിട്ടത്രെ അനുഷ്ഠിച്ചു പൊരുന്നു- എ
ന്നിട്ടും വിശ്വാസം ജനിക്കുന്നില്ല എന്നു വന്നാൽ അതു പ്രമാണ
ങ്ങളുടെ കുറവിനാൽ അല്ല- തന്നെ കുറിച്ചു താൻ സാക്ഷ്യം പറ
ഞ്ഞാൽ അതുവും തള്ളെണ്ടതല്ല (൮, ൧൪) എങ്കിലും അതു പൊക
ട്ടെ- മറ്റൊരുത്തൻ എനിക്കു സാക്ഷി പിതാവു തന്നെ- മനുഷ്യ
ന്റെ സാക്ഷി എനിക്ക വെണ്ടാ നിങ്ങളുടെ രക്ഷെക്കായിട്ടു ഒന്ന്
ഒൎപ്പിക്കെണ്ടത് താനും- നിങ്ങൾ സ്നാപകന്റെ അടുക്കൽ ദൂതരെ
അയച്ചപ്പൊൾ അവൻ എനിക്ക് സാക്ഷ്യം പറഞ്ഞുവല്ലൊ നിങ്ങ
ളൊ ആ ജ്വലിച്ചു വിളങ്ങുന്ന തീവട്ടിയുടെ ചുറ്റും കുറയ നെരം പാറി
കളിച്ചു അനുതാപവിശ്വാസങ്ങൾ്ക്ക ഇടം കൊടുക്കാതെ അവങ്കൽ ര
സം വിട്ടുപൊയി- അവനാൽ ഒഴികെ മഹാ ക്രിയകളാൽ തന്നെ
പിതാവ് എനിക്ക് സാക്ഷ്യം തരുന്നു (൧൦, ൨൫- ൧൪, ൧൧ കുഷ്ഠരൊ
ഗികളെ ഗുണമാക്കിയ ശെഷം അഹരൊന്യരടുക്കൽ അയച്ചത് ആ
സാക്ഷ്യത്തിന്നായ്തന്നെ)- പിന്നെ അവൻ പണ്ടു സാക്ഷ്യം തന്നത്-
(൩൭) പഴയ നിയമത്തിന്റെ വെളിച്ചപ്പാടുകളാൽ അത്രെ- നിങ്ങളൊ
മൊശെ മുതലായവരെന്നപൊലെ ദൎശനങ്ങളെ കണ്ടും ദെവശ
ബ്ദങ്ങളെ കെട്ടും കിട്ടിയവരല്ല അവർ നിങ്ങളിൽ എല്പിച്ച എഴുത്തു
കളെ വിശ്വസിക്കുന്നതും ഇല്ല- ആ പഴയവരെ നിങ്ങൾ മനസ്സിൽ ആ
ക്കി എങ്കിൽ എന്റെ കാൎയ്യവും ബൊധിക്കുമായിരുന്നു- ആകയാൽ
നിങ്ങൾ നിത്യജീവനൊടു സമമായ ഉടമ എന്നു പ്രശംസിക്കുന്ന വെ
ദത്തെ ആരാഞ്ഞു നൊക്കുവാൻ തുടങ്ങുവിൻ അതിങ്കലെ അക്ഷര
വും താല്പൎയ്യവും എല്ലാം എനിക്കു സാക്ഷിനില്ക്കുന്നു-

എന്നാറെ കാൎയ്യസാരം ഞരങ്ങി പറഞ്ഞു- ജീവനുള്ളവരാ
കുവാൻ എന്റെ അടുക്കൽ വരെണ്ടതിന്നു നിങ്ങൾ്ക്കു മനസ്സില്ല- എ
ന്റെ മാനം പൊകട്ടെ നിങ്ങൾ്ക്കു ദെവസ്നെഹം ഇല്ല കഷ്ടം- പിതാവി

17

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/136&oldid=189878" എന്ന താളിൽനിന്ന് ശേഖരിച്ചത്