ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രഥമകാണ്ഡം.

യെശുവിന്റെ ഉല്പത്തി

൧., യെശു ജനിച്ച ദെശവും കാലവും

സമസ്ത സൃഷിയുടെ തെജസ്സായ യെശു ഉലകിഴിഞ്ഞും തന്റെ ഒട്ടം
തികെച്ചും ഉള്ള നാടു കനാൻ തന്നെ ആകുന്നു- ഇസ്രയേൽ മനുഷ്യ
ജാതിയുടെ സാരാംശം ആകുന്നതു പൊലെ കനാൻ സൎവ്വ ഭൂമിയു
ടെ സാരാംശം തന്നെ- അത് ആസ്യ ആഫ്രിക്ക യുരൊപ ഖണ്ഡങ്ങ
ളുടെ നടുവിൽ ആകകൊണ്ട് അശ്ശൂർ ബാബലുകളുടെ ജയമഹത്വ
വും മിസ്രയിലെ ദെവബാഹുല്യവും ജ്ഞാനഗൎവ്വവും തൂരിന്റെ
വ്യാപാരസമൃദ്ധിയും യവനന്മാരുടെ നാനാ ചെഷ്ടകളുടെ പുതുക്കവും
മറ്റും അടുക്കെ തന്നെ ചുറ്റി കണ്ടിരുന്നു- ഇവറ്റൊട ഇസ്രയെലി
ന്ന പലപ്രകാരം സംസൎഗ്ഗം ഉണ്ടായി എങ്കിലും ആ ജാതി പാൎക്കുന്ന മല
പ്രദെശത്തിന്നു വടക്കു ലിബനൊൻ ഹൎമ്മൊൻ എന്ന വന്മലകളും
തെക്കും കിഴക്കും മരുഭൂമിയും പടിഞ്ഞാറു കടലും ആകെ ൪ അതിരുക
ൾ ഒരു കൊട്ട പൊലെ ലഭിക്കകൊണ്ടു അന്യന്മാരൊട തടുത്തുനില്പാ
ൻ നല്ല പാങ്ങുണ്ടായിരുന്നു- പിന്നെ ഇസ്രയെൽ യഹൊവ തനിക്ക
ഭൎത്താവായി പൊരാ എന്നു വെച്ച അന്യൎക്ക വെശ്യയായി സ്വപാ
പത്താൽ അശ്ശൂർ മിസ്ര ബാബലുകൾ്ക്കും വശമായി കിഴക്കൊട്ടു ചി
തറിപൊയതിന്റെ ശെഷം ദൈവം പാൎസികളെ കൊണ്ടു പാതി
രക്ഷ വരുത്തി (ക്രി. മു. ൫൩൬) ഭരിപ്പിച്ചു ഒടുക്കം യവന സാമ്രാജ്യ
ത്തിന്നു കീഴ്പെടുത്തി (൩൩൨). അന്നു മുതൽ യഹൂദർ പടിഞ്ഞാറെ
രാജ്യങ്ങളിലും ചിതറി കുടിയെറി ഏക ദൈവത്തിൻറെ നാമവാ
സനയെ പരത്തുവാൻ തുടങ്ങി- യവന സാമ്രാജ്യത്തിന്റെ ഒ
രു ശാഖയായി സുറിയ വാഴുന്ന അന്ത്യൊഹൻ അവരെ ദെവധ

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/14&oldid=189629" എന്ന താളിൽനിന്ന് ശേഖരിച്ചത്