ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ൎമ്മത്തെ വിടെണ്ടതിന്നു നിൎബ്ബന്ധിപ്പാൻ തുനിഞ്ഞപ്പോൾ (ക്രി. മു. ൧൬൯)
അഹരൊന്യരായ മക്കാബ്യർ സത്യസ്വാതന്ത്ര്യത്തിന്നു വെണ്ടി ആയു
ധം എടുത്തു പൊരുതു ജയിച്ചു യഹൂദരാജ്യത്തെ പുതുതായി സ്ഥാപി
ച്ചു ശമൎയ്യരെ താഴ്ത്തി എദൊമ്യരെ അടക്കി ചെലാ ഏല്പിക്കയും ചെയ്തു-
അനന്തരം ഒർ അന്തഃഛിദ്രം ഉണ്ടായി വൎദ്ധിച്ചതു പരീശർ ചദൂക്യർ ഇങ്ങി
നെ രണ്ടു വകക്കാരാൽ തന്നെ

പറീശ് എന്ന വാക്കിന്നു വകതിരിക്കുന്നവൻ എന്ന അൎത്ഥം ആകുന്നു-
അവർ ശുദ്ധാശുദ്ധങ്ങളെ വളരെ വിവെചിച്ചു യവനരെ മാത്രം അല്ല
ജാതി മൎയ്യാദകളെ അല്പം മാത്രം ആശ്രയിക്കുന്ന സ്വജനങ്ങളെയും മുഴു
വൻ വെറുത്തു ശമൎയ്യരൊടും സംസൎഗ്ഗം വൎജ്ജിച്ചു മൊശധൎമ്മത്തെയും പ്രവാ
ചകപുസ്തകങ്ങളെയും ആശ്രയിച്ചത് ഒഴികെ വൈദികന്മാരുടെ വ്യാ
ഖ്യാനം മുതലായ പാരമ്പൎയ്യന്യായവും മാനുഷവെപ്പുകളും ദൈവി
കം എന്നു വെച്ചു അവലംബിച്ചു ജീവനെയും ആത്മാവെയും അല്ല
അക്ഷരത്തെ പ്രമാണമാക്കി സെവിക്കയും ചെയ്തു- അവരൊടു ചദുക്യ
ൎക്കു നിത്യവൈരം ഉണ്ടു- ആയവർ ചദൊക്ക് എന്ന ഗുരുവെ ആശ്രയി
ച്ചു മൊശധൎമ്മത്തെ നിവൃത്തിച്ചാൽ മതി പ്രവാചകമൊഴിയും മാനു
ഷവെപ്പുകളും മറ്റു നുകങ്ങളും വെണ്ടാ ഗുണം ചെയ്താൽ ഗുണം വരും
ദൎശനം ദെവദൂതർ ജീവിച്ചെഴുനീല്പു മുതലായ അതിശയങ്ങളെ കുറി
ച്ചു സംശയിച്ചാലും പരിഹസിച്ചാലും ദൊഷം ഇല്ല ബുദ്ധിപ്രകാരം ന
ടക്കെണം യവനന്മാരുടെ വിദ്യകളിലും ആചാരങ്ങളിലും സാരമുള്ള
തും ഉണ്ടു അവരൊടു ലൊകപ്രകാരം ചെൎച്ച ഉണ്ടാക്കുവാൻ മടിക്കരുത
എന്നിങ്ങിനെ സകലത്തിലും ലൌകിക സ്വാതന്ത്ര്യത്തിലെക്കു ചാഞ്ഞു
പ്രപഞ്ചഭൊഗങ്ങളും മൎയ്യാദയൊടെ അനുഭവിച്ചു പൊന്നു- അവർ
മിക്കവാറും ധനവാന്മാരും സ്ഥാനികളുമത്രെ-

ഹസിദ്യർ (എസ്സയ്യർ) എന്ന മൂന്നാമത് ഒരു പക്ഷത്തിൽ ൪൦൦൦ പുരുഷ
ന്മാർ ഉണ്ടായി രാജ്യവും പള്ളിയും ആലയവും കുഡുംബവും ആകുന്ന

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/15&oldid=189631" എന്ന താളിൽനിന്ന് ശേഖരിച്ചത്