ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ലൊകം വിട്ടു അവർ യൊഗികളായി ഏകാന്തത്തിൽ ധ്യാനിച്ചു പാൎക്കും-
(ഇവരിൽ പറീശന്മാർ പ്രത്യെകം യെശുവെ പകെച്ചു കൊന്നവരും ച
ദൂക്യർ അവന്റെ പുനരുത്ഥാനത്തൊടു വിരൊധിച്ചവരും ആയി ഹ
സിദ്യർ അടുക്കെ സംഭവിച്ച മഹാവിശെഷത്തെ കണ്ടതും കേട്ടതും ഇല്ല.

ഇങ്ങിനെ ഇസ്രയെലെ നടത്തുന്നവർ ദെവകാൎയ്യം ചൊല്ലി തമ്മിൽ
ഇടഞ്ഞു സഹോദരയുദ്ധം തുടങ്ങിയപ്പൊൾ രൊമസെനാപതിയായ
പൊമ്പെയൻ വന്നു ചാതിക്കാരം പിടിച്ചു യഹൂദയെ അടക്കി വെച്ചു ൬൩)
അന്നു മുതൽ യഹൂദർ രൊമസാമ്രാജ്യത്തെ അനുസരിക്കെണ്ടി വന്നു-
അതു പറീശ ന്മാൎക്ക അസഹ്യം തന്നെ- അന്യന്മാൎക്കല്ല ദാവീദ്യനായ മ
ശീഹെക്ക് അത്രെ വാഴുവാൻ അവകാശം എന്നുവെച്ചു രൊമരുടെ കാ
ൎയ്യസ്ഥന്മാരായി ചുങ്കം മുതലായതിൽ സെവിക്കുന്ന സ്വദെശക്കാരെ
ഒക്കയും ഭ്രഷ്ടരാക്കികളഞ്ഞു- പിന്നെ എദൊമ്യനായ ഹെരോദാ സാ
മൎത്ഥ്യത്താലെ രൊമ മഹത്തുകളെ വശീകരിച്ചു വലിയവനായി(൩൭)
തീൎന്നു കനാൻ എദൊം എന്ന രണ്ട രാജ്യങ്ങളെയും അടക്കി ഔഗുസ്ത
ൻ കൈസരുടെ കീഴിൽ വാണു രൊമ യവനന്മാൎക്ക് മൂലസ്ഥാനമായി
കൈസരയ്യ പട്ടണവും തുറമുഖവും ഉണ്ടാക്കി അസൂയ നിമിത്തം മക്കാബ്യ
വംശത്തെ മൂലഛ്ശെദം വരുത്തി ഇസ്രയെലിൽ ഉൽകൃഷ്ടന്മാരെയും
സ്വപുത്രന്മാർ മൂവരെയും കൊന്നു പ്രജകൾ്ക്കും ഒടുവിൽ കൈസൎക്കും നീ
രസം ജനിപ്പിച്ചു നടന്നു- യഹൂദർ എല്ലാവരും കൈസൎക്ക സത്യം ചെ
യ്യെണം എന്ന കല്പിച്ചപ്പൊൾ പറീശന്മാർ ൬൦൦൦ത്തു ചില്വാനം പെർ
മാത്രം ഇതു ദെവനിഷിദ്ധം എന്നുവെച്ചു വിരൊധിച്ചു- അതുകൊണ്ടു
പിഴ കല്പിച്ചപ്പൊൾ രാജാവിൻ സഹൊദരഭാൎയ്യ ആ പിഴ അവൎക്കു വെ
ണ്ടി കൊടുത്തു അവരും ദൈവത്താണ രാജത്വം നിനക്കും സന്തതിക്കും
ലഭിക്കും എന്നു കള്ളപ്രവാചകം പറകയാൽ രാജാവ് അനെകം പറീശ
ന്മാരെ നിഗ്രഹിച്ചു ബന്ധുക്കളിലും ശിക്ഷ നടത്തുകയും ചെയ്തു- പിന്നെ യ
ഹൂദരെ വശീകരിപ്പാൻ അവൻ ദൈവാലയത്തെ ക്രമത്താലെ പു

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/16&oldid=189633" എന്ന താളിൽനിന്ന് ശേഖരിച്ചത്