ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦

ലെ നില്ക്കുന്നു- അതുകൊണ്ടു പറീശർ ചദൂക്യർ മുതലായവരുടെ ത
ൎക്കങ്ങൾ്ക്കു ഗലീലയിൽ ഉഷ്ണം കുറഞ്ഞു കൎമ്മഘൊഷവും ശാസ്ത്രവിജ്ഞാ
നവും കാണാഞ്ഞിട്ടു സാധുക്കളിൽ ദെവഭക്തിക്ക് അധികം ഇടം ഉണ്ടാ
യ്വന്നു-- ഈ മൂന്നു നാടുകളും യൎദ്ദന്റെ പടിഞ്ഞാറെ തീരത്തു തന്നെ-
അക്കരെ നാട്ടിന്നു പരായ്യ എന്ന പെർ ഉണ്ടു- അതിലും പുറജാതികൾ
യഹൂദരുടെ ഇടയിൽ പാൎപ്പാറുണ്ടു- പരായ്യയുടെ വടക്കിഴക്കെ അംശം
മുമ്പെ യായിർസ്ഥാനം എന്നും പിന്നെ ബാശാൻ എന്നും ഇതു ഇതുരയ്യ
ത്ര ഖൊനീതി എന്നും പെരുകൾ ഉള്ളതു- അതിൽ (ദെക്കൊപൊലി)
ദശപുരം എന്നുള്ള ൧൦ പട്ടണങ്ങളിൽ യവനന്മാരും രൊമരും കുടിയെ
റി പാൎത്തു തമ്മിൽ സഖ്യത ചെയ്തു പുരാണ ധൎമ്മം രക്ഷിച്ചു കൊണ്ടിരുന്നു.

ഇങ്ങിനെ മശീഹ പ്രത്യക്ഷനാകുന്ന സമയം ൬൦ കാതം നീളവും ൪൦
കാതം അകലവും ആയ കനാൻ ഭൂമിയിൽ സത്യഛായ കണ്ടു കെ
ട്ട പുറജാതികളും പാതി യിസ്രയെലർ ആകുന്ന ശമൎയ്യരും ഭ്രഷ്ടരാ
യ ചുങ്കക്കാരും ജാതിസംസൎഗ്ഗം നന്ന ശീലിച്ച ഗലീല പരായ്യക്കാരും
യഹൂദയിലേ ശുദ്ധ യഹൂദരും പറീശന്മാർ എന്നുള്ള അതിശുദ്ധ
യഹൂദരും വസിക്കുന്നതിൽ എബ്രായ സുറിയാണി ഭാഷ മുഖ്യമായും
യവന ഭാഷയും നടന്നു വരുന്നു- മെല്ക്കൊയ്മ രൊമ കൈസൎക്കും നാടുവാ
ഴ്ച ഒർ എദൊമ്യന്നും തന്നെ ആകുന്നു-

൨)ദെവാവതാരം(യൊ.൧.൧.൧൮)

ദൈവത്തെ കൂടാതെ മനുഷ്യനും ഇല്ല മനുഷ്യനെ കൂടാതെ ദൈവവും
ഇല്ല എന്നു സുവിശെഷത്തിൽ വിളങ്ങിയ ആദി സത്യം തന്നെ- അ
തിന്റെ അൎത്ഥം ആവിതു ദൈവം തന്നെ- വെളിപ്പെടുത്തുന്ന വച
നത്തെ കൂടാതെ ഒരു നാളും ഇരുന്നില്ല- ദൈവം നിൎഗ്ഗുണനല്ല
സ്നെഹം തന്നെ- ആകയാൽ അവൻ സ്നെഹിക്കുന്നത് ഒന്നു അനാ
ദിയായിട്ടു തന്നെ വെണ്ടു- അവൻ അനാദിയായി സ്നെഹിച്ചതു
ഹൃദയസ്ഥനായ പുത്രനെ തന്നെ- അവൻ മനുഷ്യനായി ജനി

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/18&oldid=189637" എന്ന താളിൽനിന്ന് ശേഖരിച്ചത്