ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൭൨

മശീഹയാൽഇടയന്മാരായിവരുന്നവരൊഅവന്റെആടുകളുംകൂടആ
കുന്നു–അവൎക്കുയെശുവാതിലായികാക്കുന്നവനുംമെച്ചലിന്നുവഴിയുംആകു
ന്നു–ഇങ്ങിനെആടുകളുടെശത്രുമിത്രങ്ങളെഅറിയാം–(൭–൧൦)–രണ്ടാമത്
കാവല്ക്കാരൻനല്ലഇടയെനെഅറികകൊണ്ടുഅവനായിതുറക്കുന്നുകള്ള
ന്മാരെയുംദുഷ്ടജന്തുക്കളെയുംതടുപ്പാൻആയുധംപ്രയൊഗിക്കുന്നു–ജന്മാ
ന്ധൻപറീശരെഅനുസരിയാതെയെശുവെആശ്രയിച്ചുവന്നതുആആ
ത്മാവിൻക്രീയതന്നെ(൬,൩൬)–മൂന്നാമത്ഇടയശ്രെഷ്ഠൻപ്രവെശിച്ചു
വിളിക്കുമ്പൊൾആടുകൾഎല്ലാംഅവന്റെശബ്ദംഅറിയുന്നതനിക്കവി
ശെഷാൽതെളിഞ്ഞിട്ടുള്ളചിലവറ്റിന്റെപെർവിളിക്കുന്നു–എന്നാൽ
അവമുമ്പൊട്ടപായുമ്പൊൾമറ്റുള്ളആടുകളുംപിഞ്ചെല്ലുന്നു–യെശുതാ
ൻവന്നാൽശെഷംഇടയന്മാരുംആടുകൾആയി–താൻമാത്രംപ്രാണനെ
വെച്ച്ആട്ടിങ്കൂട്ടത്തെരക്ഷിക്കുന്നഇടയൻ–ആടുകൾ്ക്കവെണ്ടിവിചാരമില്ലാ
ത്തകൂലിക്കാരനുംചീന്തുന്നചെന്നായുംകടക്കുന്നകള്ളനുംകിടതന്നെ–നല്ല
ഇടയനൊഅഛ്ശനൊടുള്ളതുപൊലെആടുകളുമായിപരിചയവുംസം
ബന്ധവുംഉണ്ടു–ഇപ്രകാരമുള്ളവലിയകൂട്ടംഇസ്രയെലിൽനിന്നുമാത്ര
മല്ലജാതികളിൽനിന്നുംചെൎന്നുവന്നുഎകസഭയായ്തീരുംആയതിന്നുഇ
ടയന്റെആത്മബലിതന്നെവഴി–ആയതുഘൊരമരണത്തിൽഅകപ്പെ
ടുന്നതല്ലഉയിൎപ്പിന്റെനിശ്ചയത്തൊടെജീവനെവെക്കുന്നഒരുകൎമ്മംആ
കകൊണ്ടുപിതാവിന്റെസ്നെഹംഎല്ലാംതന്നിൽഉണ്ടു—എന്നുള്ളതുകെ
ട്ടാറെപിന്നെയുംചിലൎക്കഭ്രാന്ത്എന്നുതൊന്നിമറ്റവൎക്കുസ്പഷ്ടമല്ലഎങ്കി
ലുംകുരുടരുടെകണ്ണു പ്രകാശിപ്പിപ്പാൻ പ്രാപ്തനായവന്റെവാക്കാകയാ
ൽഎകദെശംബൊധിച്ചു

൧൪.,കഫൎന്നഹൂമിൽവെച്ചുദെവപുത്രന്റെസ്വാതന്ത്ര്യത്തെ
യുംശിഷ്യരിൽശ്രെഷ്ഠത്വത്തെയുംസൂചിപ്പിച്ചതു(മത.൧൭,൨൪–
൧൮,൫.മാ.൯,൩൩ʃʃ.ലൂക്ക.൯,൪൬ʃʃ)–

കൂടാരനാളുകളുടെശെഷംയെശുനഗരത്തിൽനിന്നുപുറപ്പെട്ടു

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/180&oldid=189971" എന്ന താളിൽനിന്ന് ശേഖരിച്ചത്