ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧

ക്കെണ്ടുന്നവൻ ആകയാൽ പുത്രനിൽ കൂടി മനുഷ്യജാതിയെയും
ദൈവം അനാദിയായി സ്നെഹിച്ചിരിക്കുന്നു* ഇങ്ങിനെ ദൈവത്തി
ന്റെ ആണയാലും അറിയാം (യശ. ൪൫, ൨൩) അതുകൊണ്ടു ദൈവം
ഒരിക്കൽ സൃഷ്ടിച്ച മനുഷ്യവംശത്തെ വല്ല കല്പാന്തരത്തിങ്കലും പി
ന്നെയും സംഹരിക്കും എന്നുള്ള വിചാരം അജ്ഞാനം അത്രെ- നമ്മുടെ
ദൈവവും ഈ നമ്മുടെ ജാതിയും നിത്യവിവാഹത്താൽ കെട്ടിക്കിടക്കു
ന്നു- ഇതിന്നു മുദ്ര ആകുന്നതു വചനം ജഡമായ്വന്നു എന്നുള്ള മഹാവാക്യം
തന്നെ.

വചനം എന്നതിന്റെ അൎത്ഥം എങ്കിലൊ- പഴയനിയമത്തിൽ
യഹൊവ തന്റെ പ്രധാനദൂതനെ കുറിച്ചു എന്റെ ലക്ഷണ സംഖ്യയാ
കുന്ന നാമം അവനിൽ ഉണ്ടു എന്നു കല്പിച്ചതിനാൽ അവൻ സൃഷ്ടി അല്ല
എന്നു കാണിച്ചു- പിന്നെ ദൈവം മൊശയെ തന്റെ തെജൊഗുണങ്ങ
ളെ കാണിച്ചു യഹൊവനാമം അറിയിച്ചു (൨ മൊ. ൨൩, ൨൧; ൩൩, ൧൨–൨൩)
ഇങ്ങിനെ സൃഷ്ടിക്കു മേല്പെട്ടുള്ളവൻ ദെവസമ്മുഖദൂതനായി (യശ. ൬൩,
൯) ഇസ്രയെൽ കാൎയ്യത്തെ മദ്ധ്യസ്ഥനായും നടത്തുന്നവൻ എന്നും വ
ചനത്താൽ സൃഷ്ടിയും (സങ്കീ. ൩൩, ൬) രക്ഷയും (യശ. ൫൫, ൧൧) സംഭ
വിക്കുന്നു എന്നും ദൈവത്തിന്റെ ആദ്യജാതയായ ജ്ഞാനസ്വരൂപി
ണി (യൊബ. ൨൮, ൧൨ff. സുഭ. ൮, ൨൨ ff) ലൊകരാജ്ഞിയായി അ
ഭിഷെകം പ്രാപിച്ചു ഭൂമിയെ സ്ഥാപിച്ചു ശില്പിയെ പൊലെ സകല
വും പണി ചെയ്തു വഴിക്കാക്കി മനുഷ്യപുത്രന്മാരിൽ പ്രത്യെകം വാത്സ
ല്യം കാട്ടുന്നു എന്നും ദെവപുത്രന്റെ നാമം ഒരു മൎമ്മം അത്രെ എന്നും
(സുഭാ. ൩൦, ൪) മറ്റും പലതും പ്രവാചകമുഖെന അരുളിച്ചെയ്തി
രിക്കുന്നു- അനന്തരം യഹൂദന്മാരുടെ റബ്ബിമാർ പലരും ദൈവത്തി

  • സകലവും അവനാൽ ഉണ്ടായി ഒന്നും അവനെ കൂടാതെ ഉണ്ടാ
    യതും ഇല്ല- ഉണ്ടായിട്ടുള്ളത അവനിൽ ആകുന്നു- അവൻ ജീവൻ ത
    ന്നെ- ആ ജീവൻ മനുഷ്യരുടെ വെളിച്ചമായിരുന്നു (യൊ. ൧,൩) എന്നു വ്യാഖ്യാനിക്കാം.
"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/19&oldid=189639" എന്ന താളിൽനിന്ന് ശേഖരിച്ചത്