ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨

ന്നു ഏകജാതനായി അവനെ വെളിപ്പെടുത്തുന്ന വചനം ഉണ്ടു എ
ന്നും പിതാവ് അവനെ നമുക്ക് ഏകുകകൊണ്ടു ദെവതെജസ്സു പ്രവാ
ചകന്മാരിൽ ആവസിച്ചും ഇസ്രയെൽ ദൈവപുത്രനായി ചമഞ്ഞും
ഇരിക്കുന്നു (൨ മൊ. ൪, ൨൨) എന്നും ഏകദേശം അറിഞ്ഞിരുന്നു.

എന്നാറെ സകല മനുഷ്യനെയും പ്രകാശിപ്പിക്കുന്ന വെളിച്ചം
താൻ ഉണ്ടാക്കിയ ലൊകത്തിൽ വരുവാറായിരുന്നപ്പൊൾ (യൊ. ൧,
൯) അവൻ കൂടാരത്തിൽ എന്ന പൊലെ ജഡത്തിൽ വസിച്ചും ത
ന്റെ തെജസ്സാകുന്ന കരുണാസത്യങ്ങളെ വിളങ്ങിച്ചും താൻ അരി
കിൽ കാണുന്ന പിതാവെ അറിയാത്തവൎക്കു വ്യാഖ്യാനിച്ചു കൊടു
ത്തും കൈകൊള്ളുന്നവരെ തനിക്ക ഒൎത്ത ദൈവപുത്രന്മാർ ആക്കു
വാൻ അനാദിയായി വിചാരിച്ച വഴിയെ പറയുന്നു

൩.) യൊഹനാൻ സ്നാപകന്റെ ഉല്പത്തി (ലൂ. ൧)

ഇസ്രയെൽ മിക്കവാറും ലൌകികം എങ്കിലും ദൈവം പല ദുഃഖങ്ങളാ
ലും ഒരൊരൊ ഹൃദയങ്ങളെ നുറുക്കി ചതച്ചും കൊണ്ടു വാഗ്ദത്തനിവൃ
ത്തിയിലുള്ള പ്രത്യാശയെ അവറ്റിൽ ജ്വലിപ്പിച്ചു- ഇസ്രയെലി
ന്റെ വീഴ്ച കണ്ടു ഖെദിക്കുന്ന ശിമ്യൊനും വിധവയായ ഹന്നയും മകനി
ല്ലാത്ത എലിശബ (൨ മൊ. ൬, ൨൨.) ജകൎയ്യയും ദാവിദ്വംശത്തിന്റെ
ഭ്രംശം വിചാരിക്കുന്ന മറിയയും മാത്രമല്ല മറ്റു പലരും ഇസ്രയെലി
ന്റെ രക്ഷയെ കാത്തുകൊണ്ട് അപെക്ഷിക്കുന്ന സമയം അഹരൊ
ന്യനായ ജകൎയ്യ ഹെബ്രൊന്റെ അരികെ മലയിലുള്ള യുത്ത എന്ന
ആചാൎയ്യഗ്രാമത്തെ (യൊശു. ൨൧, ൧൬.) വിട്ടു എട്ടാം ഊഴക്കാരൊ
ടു കൂടെ (൧നാൾ. ൨൪, ൧൦.) യരുശലെമിൽ ചെന്നു ഒർ ആഴ്ചവട്ടം കൊ
ണ്ടു ആലയസെവ കഴിച്ചു പാൎത്തു- അവൻ സ്വജാതിക്കു വെണ്ടി പ്രാ
ൎത്ഥിച്ചു ധൂപം കാട്ടിയപ്പൊൾ അവന്ന് ഒരു ദിവ്യ വീരൻ പ്രത്യക്ഷ
നായി- അതാർ എന്നാൽ ഒരു സമ്മുഖദൂതൻ തന്നെ അവൻ മുമ്പെ മ
നുഷ്യപുത്ര സമനായി ദാനിയെലിന്ന് ആവിൎഭവിച്ചു (ദാനി. ൭, ൧൩.)

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/20&oldid=189641" എന്ന താളിൽനിന്ന് ശേഖരിച്ചത്