ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൦൧

രട്ടിച്ചുതിരികെകൊടുക്കാം-എന്ന്ഇങ്ങിനെസകലകല്പനകൾ്ക്കുംമെലായി
(൩മൊ.൬,൫.൪,൭.൨മൊ൨൨,൧-൯)മുതൽമടക്കികൊടുപ്പാൻനിശ്ച
യിച്ചതിനാൽകൃപാസുവിശെഷത്തിൽഉള്ളആനന്ദംവിളങ്ങിയപ്പൊൾ-
യെശുആനാളിലെധനഛെദംകൊണ്ടുസങ്കടംതൊന്നാതെഈഭവനത്തി
ന്ന്ഇന്നുരക്ഷവന്നുഎന്നുചൊല്ലിജക്കായെമുമ്പെകാണാതെപൊയവൻ
എങ്കിലുംഇപ്പൊൾഅബ്രഹാമിന്റെധന്യപുത്രൻഎന്നുഅനുഗ്രഹിച്ചു.ജ
ഡപ്രകാരംഎല്ലാആബ്രഹാമ്യരുംകാണാതെപൊയവരാകയാൽഅവ
രെഅനെഷിച്ചുരക്ഷിക്കുന്നതുമനുഷ്യപുത്രന്റെപണിഅത്രെഎന്നുപറ
കയുംചെയ്തു–(ലൂക്ക)

അവിടെപലരുംയരുശലെമിന്നുസമീപമായിരുന്നതുകൊണ്ടുമശീ
ഹരാജത്വത്തിന്നായികാത്തിരുന്നപ്പൊൾ൧൦ഭൃത്യന്മാരുടെഉപമയെ(ഭാ
൬൬)പറഞ്ഞുൟരാജ്യംഅല്ലദൂരത്തഒരുരാജ്യംഅടക്കുവാനുണ്ടുഎന്നും
അതിന്റെഇടെക്കുലൊകരുടെയുദ്ധാദികൾഅല്ലപതുക്കെനടക്കുന്ന
ഒരുവ്യാപാരമത്രെതന്റെശിഷ്യന്മാൎക്കഇവിടെകൊള്ളുന്നത്എന്നുംകാണി
ച്ചു-(ലൂക്ക)

പട്ടണത്തിൽനിന്നുപുറപ്പെടുമ്പൊൾതന്നെതിമായ്പുത്രനായ
ഒരുകുരുടൻ(മാ)പുരുഷാരത്തൊട്അവനെചൊദിച്ചറിഞ്ഞഉടനെദാ
വിദ്പുത്രനായയെശുഎന്നിൽകനിവുതൊന്നെണമെഎന്നുയാചിച്ച
പ്പൊൾ-ജനങ്ങൾതാമസംസഹിയാതെകുരുടനെവിലക്കിയപ്പൊൾഅവ
ൻഅധികംനിലവിളിച്ചുയെശുവുംനിന്നുഅവനെവരുത്തിയാറെഎഴു
നീറ്റുവാഅവൻനിന്നെവിളിക്കുന്നുഎന്നുപലരുംപറഞ്ഞു(മാ)അവ
നെകൊണ്ടുവന്നു-അവൻപൊക്കണംവിട്ടുകളഞ്ഞുവന്നപ്പൊൾഞാൻനി
ണക്കഎന്തുചെയ്യെണ്ടുഎന്നുചൊദിച്ചാറെകുരുടൻകാഴ്ചലഭിക്കെണം
എന്നപെക്ഷിച്ചുയെശുവുംകനിഞ്ഞു(മത)നീകാണ്കനിന്റെവിശ്വാസംനി
ന്നെരക്ഷിച്ചുഎന്നുപറഞ്ഞു-ഉടനെഅവൻകാഴ്ചപ്രാപിച്ചുദൈവത്തെസ്തു
തിച്ചുഅനുഗമിച്ചു-കാണികളായപുരുഷാരവുംയഹൊവയെവാഴ്ത്തുക

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/209&oldid=190028" എന്ന താളിൽനിന്ന് ശേഖരിച്ചത്