ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩

ദെവവീരനാകുന്ന ഗബ്രിയെൽ എന്നു വിളിക്കപ്പെട്ടു (ദാനി. ൮. ൧൫
൧൬.) മദ്ധ്യസ്ഥനായി ദാനിയെലെ ആശ്വസിപ്പിച്ചവൻ (൯, ൨൧ ൧൦, ൫)

അന്നു അവൻ ആചാൎയ്യനൊടു പ്രാൎത്ഥനെക്കു നിവൃത്തി വന്ന പ്ര
കാരം അറിയിച്ചു നിനക്കും പലൎക്കും സന്തൊഷം വരുത്തുന്ന പുത്രൻ ജനി
ക്കും (യഹൊവാകൃപൻ) എന്ന യൊഹനാൻ അവന്റെ പെർ ആകും
ഗൎഭം മുതൽ വിശുദ്ധാത്മപൂൎണ്ണനായി നജീർ നെൎച്ചയെ ദീക്ഷിച്ചു (൪
മൊ. ൬, ൨.) വളൎന്നപ്പൊൾ വരുവാനുള്ള മശീഹയുടെ മുമ്പിൽ എലീ
യാശക്തിയിൽ നടന്നു (മല. ൩, ൧.), സ്വജാതിയെ അവനായിട്ടു ഒരു
ക്കി പിതൃപാരമ്പൎയ്യം പിടിച്ചു കൊള്ളുന്നവരെ കുട്ടിപ്രായവും അവി
ശ്വാസികളായ ചദുക്യരെ നീതിജ്ഞാനമുള്ളവരും ആക്കി മാറ്റും- എ
ന്നതിന്നു ഒർ അടയാളം ചൊദിച്ചപ്പൊൾ കാൎയ്യസിദ്ധി വരുവൊളം
ഊമലുള്ളവനാക എന്നുള്ള അടയാളം സംഭവിച്ചു, ജകൎയ്യ സംശയം എ
ല്ലാം വിട്ടു സെവയെ തീൎത്തു യുത്തയിലെക്ക മടങ്ങി പൊയി ഭാൎയ്യ ഗ
ൎഭിണിയായി ലൊകസംസൎഗ്ഗം വിട്ടു ശെഷമുള്ള വാഗ്ദത്തനിവൃത്തി
ക്കായി കാത്തുകൊള്ളുകയും ചെയ്തു

൪.) കന്യകമറിയ (ലൂ.൬, മത്ത.൧)

ആറാം മാസം ചെന്നാറെ മറിയ എന്ന കന്യക ഗലീലനാട്ടിലെ നച
റത്തൂരിൽ പാൎക്കുമ്പോൾ ഗബ്രിയെലെ കണ്ടു സ്ത്രീകളിൽ അധികം
കൎത്താവിൻ കൃപ ലഭിച്ചവളെ എന്ന സമ്മാനവാക്കു കെട്ടതിശയി
ച്ചപ്പൊൾ- നീ മശീഹയെ പ്രസവിക്കും അവന്നു യെശു (യഹൊശു,
യൊശുവെന്ന യഹൊവാത്രാണനം) ആകുന്ന പെരെ വിളിക്കെ
ണം അവന്ന് അഛ്ശനായ ദാവിദിന്റെ രാജത്വം എന്നെക്കും ഉ
ണ്ടായിരിക്കും എന്ന് കെട്ടാറെ- ആയത് എങ്ങിനെ ആകും ഞാൻ
പുരുഷനെ അറിയുന്നില്ലല്ലൊ എന്നു ചൊദിച്ചപ്പോൾ- മൂന്നാമതും
ഒരു വാക്കു കെട്ടു വിശുദ്ധാത്മാവ് നിന്മെൽ വരും അത്യുന്നതന്റെ
ശക്തി നിന്മെൽ ആഛാദിക്കും അതുകൊണ്ടു ജനിപ്പാനുള്ള

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/21&oldid=189643" എന്ന താളിൽനിന്ന് ശേഖരിച്ചത്