ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൪

ദാവിദ്യൻ ദെവപുത്രൻ എന്നു വിളിക്കപ്പെടും- എന്നു കെട്ടതും
അല്ലാതെ എലിശബയുടെ ഗൎഭാവസ്ഥയും അറിഞ്ഞു ദൈവ
ത്തിന്ന് അസാദ്ധ്യമായ്ത് ഒന്നും ഇല്ല എന്നു ഗ്രഹിച്ചും വിശ്വസി
ച്ചു ലൊകാപമാനത്തെ വിചാരിയാതെ ദെവാഭിമാനത്തെ
സമ്മതിച്ചും ഏറ്റുംകൊണ്ടു ദെവാത്മപൂൎണ്ണയായി സന്തൊഷിക്ക
യും ചെയ്തു-

അന്നു വചനം ജഡമായ്വന്നു- രണ്ടാം ആദാം സ്വൎഗ്ഗത്തിൽനിന്നുള്ള
കൎത്താവായി ഇറങ്ങി വന്നു (൧കൊ. ൧൫, ൪൭. യൊ. ൩, ൩൦ ff.).
ജഡത്തിൽനിന്നു ജനിച്ചതു ജഡം അത്രെ ആത്മാവിൽനിന്നു ജ
നിച്ചതു ആത്മാവ് തന്നെ- പുരുഷന്റെ മൊഹത്താലല്ല (യൊ. ൧,
൧൩.) സ്ത്രീയിൽ നിന്നു മാത്രം യെശു ജനിക്കയാൽ (ഗല. ൪, ൪.) ജീവി
ക്കുന്ന ദെഹിയല്ല സൎവ്വ മനുഷ്യജാതിയെയും പുതുക്കി ജീവിപ്പിക്കുന്ന ആ
ത്മാവായി ലൊകം പ്രവെശിച്ചു.

മറിയ താൻ ദാവിദ്വംശത്തിൽ ഉള്ളവൾ എന്നു വെദത്തിൽ സ്പഷ്ടമായി
പറഞ്ഞിട്ടില്ല- അതിനെ സൂചിപ്പിക്കുന്ന വചനങ്ങൾ ഉണ്ടു താനും (അപ.
൧൩, ൨൩. രൊമ. ൧, ൩. ലൂക്ക. ൧, ൩൧)- എലിശബ അവൾ്ക്ക ബന്ധുവാ
കയാൽ (ലൂക്ക. ൧, ൩൬) മറിയയും ലെവിയിൽ നിന്നുത്ഭവിച്ചവൾ എ
ന്നതു ചിലരുടെ മതം- എങ്കിലും യഹൂദ പ്രബന്ധങ്ങളും അവൾ ഏ
ളിയുടെ മകൾ എന്നു പറകകൊണ്ടു ലൂക്ക. ൩, ൨൩–൩൮ പറഞ്ഞ
വംശപാരമ്പൎയ്യം യൊസെഫിന്നല്ല അല്ല, അവളുടെ പൂൎവ്വന്മാരെ കുറിച്ചാ
കുന്നു എന്നു തൊന്നുന്നു.

൫൦. മറിയയും എലിശബയും (ലൂ ൧. മത.൧)

മശീഹയുടെ അമ്മ ആകും എന്ന നിശ്ചയം മറിയെക്ക ഉണ്ടായപ്പൊ
ൾ വിവാഹം നിശ്ചയിച്ച യൊസെഫെ അറിയിക്കെണ്ടി വന്നു- അ
വനെ കാരണം അറിയിക്കാതെ കണ്ടു ൪ ദിവസം വഴി ദൂരത്തു പൊ
യി ൩ മാസം പാൎപ്പാൻ വഹിയാതെ ഇരുന്നു പൊൽ- യൊസെഫി

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/22&oldid=189644" എന്ന താളിൽനിന്ന് ശേഖരിച്ചത്