ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൫

ന്റെ വംശാവലിയെ മത്തായി (൧,൧) യെശുക്രിസ്തുവിൽ ഉ
ല്പത്തിപുസ്തകത്തിൽ എഴുതി ൧൪ തലമുറ കൊണ്ടു അബ്രഹാമിൽ
നിന്നു ദാവിദാജാവൊളം വംശവൎദ്ധനയും ൧൪ തലമുറകൾ രാജാ
ക്കന്മാർ വാണു കഴിഞ്ഞതും പിന്നെ ബാബലിൽ നിന്നു മടങ്ങി വന്ന
ശെഷം ദാവിദ്യർ പിന്നെയും ൧൪ തലമുറകളെ കൊണ്ടു ക്ഷയിച്ച
പ്പൊൾ ആശാരിയുടെ മകനാൽ കാലപൂൎത്തിയും പുരാണ വാഗ്ദ
ത്തങ്ങൾ്ക്കു നിവൃത്തിയും ക്ഷണത്തിൽ വന്നപ്രകാരം അറിയിച്ചി
രിക്കുന്നു.

[തലമുറ എന്ന ചൊൽ ഇവിടെ കാലവാചി എന്നു തൊന്നുന്നു- ലൂ
ക്കാവെ നൊക്കിയാൽ അബ്രഹാം മുതൽ യെശുവരെയും ൪൨ അല്ല
ഒരു ൧൪ അധികം ആകെ ൫൬ പുരുഷാന്തരമായിട്ടു കാണാം- കാ
ലത്തെ സൂചിപ്പിക്കെണ്ടതിന്നു മത്തായി യൊരാമിന്റെ ശെഷം
അഹജ്യ യൊവശ അമച്യ യൊയക്കീം മുതലായ നാമങ്ങളെ
വിട്ടു സംക്ഷെപിച്ചെഴുതി- പിന്നെ മൂന്നാം ഇടത്തു ൧൩ തലമുറ
കളെ മാത്രം പെർ വിവരമായി കാണുന്നുണ്ടു- അതിനാൽ പക്ഷെ
യെശു ൧൩ ആമതും ജീവിച്ചെഴുനീറ്റ അഭിഷിക്തൻ ൧൪ആമതും ഇ
ങ്ങിനെ ൪൨ണ്ടിന്റെയും അവസാനം യരുശലെമിന്റെ നാശംവരെ
ഉള്ള തലമുറ (മത. ൨൩, ൩൬. ൨൪, ൩൪) എന്നും സൂചിപ്പിച്ചിരിക്കുന്നു-
ഒരു തലമുറെക്കു പണ്ടു ൮൦ വൎഷം കണ്ടു അബ്രഹാം ജനനം മുതൽ
ദാവിദ്രാജത്വപൎയ്യന്തം ൧൧൨൦ ആണ്ടും പിറ്റെ തലമുറകൾ്ക്കു ൪൦
വൎഷം കണ്ടു പിന്നെയും ൧൧൨൦ ആണ്ടും ഉണ്ടു.]

വംശക്ഷയത്താൽ യൊസെഫ ആശാരിയായി പൊയി എങ്കി
ലും രാജഭാവം എല്ലാം വെടിഞ്ഞവനല്ല- അതു കൊണ്ട് മറി
യയുടെ അവസ്ഥയെ കെട്ടാറെ ക്ഷണത്തിൽ വിശ്വസിച്ചതും
ഇല്ല കൊപിച്ചു പൊയതും ഇല്ല- വിവാഹത്തെ മുടക്കെണം എന്നു
വെച്ചു ഹെതുവെ എഴുതാതെ കണ്ട് ഒർ ഉപെക്ഷണ ചീട്ടു കൊടുപ്പാൻ നി

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/23&oldid=189646" എന്ന താളിൽനിന്ന് ശേഖരിച്ചത്