ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൬

ശ്ചയിച്ചു-

ഇങ്ങിനെ വിശുദ്ധ കന്യകെക്കു ദുഃഖവും അപമാനവും അകപ്പെടുമാ
റായപ്പൊൾ എലിശബയെ കണ്ടാശ്വസിപ്പാൻ യഹൂദയിലെക്കു യാ
ത്രയായി യുത്തയിൽ എത്തി എലിശബയെ സമ്മാനിച്ച ഉടനെ പരി
ശുദ്ധാത്മാവിന്റെ ഒരു വിശെഷ മുദ്ര സംഭവിച്ചതിനാൽ മനഃ
ക്ലെശം എല്ലാം തീൎന്നു- ഗൎഭത്തിലും കൂട മശീഹയുടെ വരവ് അറിയിപ്പാ
ൻ അവന്റെ അഗ്രെസരന്നു ദെവാത്മനിയൊഗം ഉണ്ടായി- വാഴുക
സ്ത്രീകളിൽ അനുഗ്രഹം എറിയവളും എന്റെ കൎത്താവിന്റെ അ
മ്മയും ആയവളെ നീ വിശ്വസിച്ചതിനാൽ ധന്യ എന്നും മറ്റും കെ
ട്ടപ്പൊൾ മറിയയും ആത്മസമൃദ്ധിയാൽ ഒരു സ്തുതി പാടി ഇസ്ര
യെല്ക്കും രാജവംശത്തിന്നും താഴ്ച അധികമായ സമയത്തു സാധുക്ക
ളെയും വിശന്നവരെയും സ്വകരുണാ സത്യത്താലെ തൃപ്തന്മാരാക്കിയ
യഹൊവയെ ഉയൎത്തി വൃദ്ധയായ സ്നെഹിതിയൊടു കൂട ദുഃഖം
എന്നിയെ മൂന്നു മാസം പാൎക്കയും ചെയ്തു

എന്നാറെ ദൈവം യൊസെഫിന്ന ഒരു സ്വപ്നത്താൽ (യശ.൭, ൧൪)
പ്രവാചകങ്ങളുടെ നിവൃത്തിയെ ബൊധിപ്പിച്ചു സ്വജനത്തെ പാപത്തി
ൽ നിന്നു രക്ഷിക്കെണ്ടുന്ന രണ്ടാം ദാവിദ് കന്യകാപുത്രൻ തന്നെ എ
ന്നു കാട്ടിയപ്പൊൾ അവൻ ഉറക്കിൽ നിന്നു എഴുനീറ്റു മശീഹയുടെ
പൊറ്റഛ്ശനാവാനുള്ള സ്ഥാനത്തെ അംഗീകരിച്ചു പുറപ്പെട്ടു മറിയ
യെ ചെൎത്തു കൊണ്ടു പൊന്നു പ്രസവത്തൊളം തൊടാതെ മാനിച്ചു പാൎക്ക
യും ചെയ്തു

മറിയ പൊയാറെ എലിശബ യൊഹനാനെ പ്രസവിച്ചു അഛ്ശനും നാവു
തുറന്നപ്പൊൾ സ്വൎഗ്ഗത്തിൽ നിന്നു യഹൊവ ഉദിച്ചു വന്നിട്ടു (യശ.൬൦,൧ff)
സത്യാചാൎയ്യൻ പാപമൊചനത്താൽ വിശുദ്ധ ആരാധനയെ വരുത്തുന്ന രക്ഷ
യെ സ്തുതിച്ചു ഈ കൃപാ സൂൎയ്യനെ അറിയിക്കെണ്ടതിന്നു പുത്രൻ രാജ ദൂതനാ
യി മുന്നടന്നു വഴിയെ നന്നാക്കും എന്നു ദൎശിച്ചു സന്തൊഷിക്കയും ചെയ്തു

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/24&oldid=189648" എന്ന താളിൽനിന്ന് ശേഖരിച്ചത്