ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൩൭

൧൨.,മഹാചാൎയ്യന്മാർയെശുവിന്നുവിസ്താരംകഴിച്ചുവിധിച
തു(മത൨൬,൫൭-൭൫. മാ.൧൪,൫൩-൭൨. ലൂ.൨൨,൫൪-൭൧
യൊഹ.൧൮,൧൩-൨൭)-

പ്രധാനികളുടെകല്പനപ്രകാരംആയുധക്കാർയെശുവെമഹാചാൎയ്യന്റെ
അരമനയിൽകൊണ്ടുപൊയശെഷം-കയഫാസന്നിധിയിലല്ലഅവന്റെ
ഭാൎയ്യാജനകനായഹന്നാവിന്റെമുമ്പിൽവരുത്തി-അവൻരൊമൎക്കസമ്മ
തനല്ലഎങ്കിലുംയഹൂദൎക്കസ്ഥാനമഹത്വംഎറിയവൻഎന്നുതൊന്നി.ആവൃ
ദ്ധനായചദൂക്യൻയെശുവൊടുശിഷ്യരുടെകാൎയ്യവുംഉപദെശത്തിന്റെവിവ
രവുംചൊദിച്ചപ്പൊൾയെശുഇതുഎല്ലാംലൊകപ്രസിദ്ധമല്ലൊസ്വകാൎയ്യ
മായിട്ടുഒന്നുംഉണ്ടായിട്ടില്ലകെട്ടകാണികളൊടുചൊദിച്ചറിയാമല്ലൊഎന്നു
പറഞ്ഞു-ഇതുഹന്നാവെവെണ്ടുവൊളംമാനിക്കാതെപറഞ്ഞത്എന്നുവിചാരി
ച്ചുവെലക്കാരൻമുഖത്തടിച്ചപ്പൊൾയെശുശാന്തതയൊടെശാസിച്ചുവലത്തെ
കവിളിൽഅടിക്കുന്നുവന്നുമറ്റതുംകാട്ടെണ്ടുന്നവഴിയെഉപദെശിക്കയുംചെയ്തു-
ആകയാൽഹന്നാ(എന്നഹനാൻ.ഭാ.൩൪)തന്റെവിസ്താരത്തിന്നുയെശുകീ
ഴ്പെടുകയില്ലഎന്നൂഹിച്ചുഅവനെകയഫാവിന്റെസഭയിലെക്ക്അയച്ചു-അ
വൻമരണപാത്രംഎന്നുള്ളപക്ഷംകുറിക്കെണ്ടതിന്നുബദ്ധനാക്കിഅയക്ക
യുംചെയ്ത-(യൊ)-

(മ മ)കയഫാവിന്റെശാലയിൽന്യായാധിപതിമാർമതിയാവൊളംകൂ
ടിവന്നപ്പൊൾനടുരാവെങ്കിലുംക്രമംകൂടാത്തവിസ്താരംതുടങ്ങിയതിപ്രകാരം
യെശുദെവദൂഷണംപറഞ്ഞപ്രകാരംകെട്ടവർസാക്ഷിചൊല്ലെണംഎന്നു
തൊന്നിയപ്പൊൾപലരുംവന്നുപലതുംപറഞ്ഞാറെയുംവെവ്വെറെസാക്ഷി
കളുടെവാക്കഒത്തുവന്നില്ല(മാ)-ഒടുക്കംരണ്ടാൾഎഴുനീറ്റുഇവൻദൈവാല
യത്തെതാൻനശിപ്പിപ്പാനുംകൈപ്പണിയില്ലാത്ത(മാ)പുതിയത്ഒന്നു൩.
ദിവസത്തിന്നകംതീൎപ്പാനുംശക്തനാകുന്നപ്രകാരംഎല്ലാംപ്രശംസിച്ചുകെ
ട്ടിരിക്കുന്നു(യൊ,൨,൧൯)-എന്നുപറഞ്ഞപ്പൊഴുംഞാൻനശിപ്പിക്കാംഎ
ന്നവാക്കിന്നുതെളിവുവന്നില്ല(മാ)ഇതിന്നിടയിൽയെശുമിണ്ടാതെപാൎത്ത

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/245&oldid=190101" എന്ന താളിൽനിന്ന് ശേഖരിച്ചത്