ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൭

൬.) യെശുവിന്റെ ജനനം (ലൂ.൨)

മറിയെക്കു ഗൎഭം തികയുമാറായപ്പോൾ ഭൎത്താവൊട് ഒന്നിച്ചു ബെത്ത്ല
ഹെം എന്ന യഹൂദ ഗ്രാമത്തിലെക്കു യാത്ര ആവാൻ സംഗതി വന്നു-
അതിന്റെ കാരണം-രൊമസാമ്രാജ്യത്തിൽ സ്വാതന്ത്ര്യം ഒടു
ക്കി ചക്രവൎത്തിയായി ഉയൎന്ന ഔഗുസ്തൻ കൈസർ സകല യുദ്ധങ്ങ(ക്രി. മു. ൧൪.ക്രി)
ളെയും സമൎപ്പിച്ചു ൨൦൦ വൎഷം തുറന്നു നിന്ന യുദ്ധദെവക്ഷെത്രത്തി
ന്റെ വാതിൽ അടെച്ചു വെച്ച ശെഷം (ക്രി. മു. ൮) രാജ്യങ്ങളെ ഒരു
കൊല്ക്കടക്കി വഴിക്കാക്കുമ്പൊൾ ഓരൊരൊ നാടുകളിലേ നിവാസി
കളെയും വസ്തുവകകളേയും എണ്ണിച്ചാൎത്തുവാൻ വളരെ ഉത്സാഹിച്ചു-
അന്യരാജ്യങ്ങളിൽ നടക്കുന്നതുപൊലെ ഹെരൊദാവും യഹൂദനാട്ടിൽ
പൈമാശി ചെയ്വാൻ തുടങ്ങി- ജനങ്ങളുടെ വിരൊധം നിമിത്തം അതി
ന്നു താമസം വന്നു എന്നു തോന്നുന്നു. എങ്ങിനെ ആയാലും ഹെരൊദാ
വും മകനും നാടു നീങ്ങിയ ശെഷം അത്രെ സുറിയ നാടുവാഴിയായ ക്വി
രീനൻ കനാനിൽ വന്നു ഗലീല്യനായ യഹൂദാ (അപോ. ൫, ൩൭) കലഹി
ച്ചിട്ടും ആ ചാൎത്തൽ കഴിച്ചു ദെവജാതിയെ രൊമൎക്കു ദാസരാക്കി വെ
ക്കുകയും ചെയ്തിരിക്കുന്നു (൭. ക്രി.).

ഇങ്ങിനെ മൊശധൎമ്മത്തിൽ മാത്രം അല്ല രൊമദാസ്യത്തിലും അ
കപ്പെട്ടു ജനിപ്പാൻ മശീഹെക്കു ദെവവിധി ഉണ്ടായി യൊസെ
ഫും മറിയയും പിതാവായ ദാവിദിൻ ഊരിൽ വന്നു പെർ ചാ
ൎത്തിക്കെണ്ടതിന്നായി ഒരു ചെറുപുരയിൽ പാൎത്തു- അത് ഒരു
ഗുഹ ആകുന്നു എന്നു യുസ്തീൻ പറഞ്ഞ ഒരു പുരാണശ്രുതി ഉണ്ടു-
അവിടെ വെച്ചു മറിയ ശിശുവെ പ്രസവിച്ചു തന്റെ ദാരിദ്ര്യാ
വസ്ഥയെ വിചാരിയാതെ യെശു എന്ന ദിവ്യനാമം വി
ളിച്ചു താഴ്മയൊടെ അവന്റെ രാജത്വത്തെ പാൎത്തിരി
ക്കയും ചെയ്തു.

ഈ ജനനം സംഭവിച്ചതു ഇപ്പൊൾ പറയുന്ന ഒന്നാം ക്രി

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/25&oldid=189649" എന്ന താളിൽനിന്ന് ശേഖരിച്ചത്