ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൪൫

ങ്ങലക്കാരനായ്തീൎന്നവന്തന്നെ (മാ. ലൂ. യൊ.) ഇവനെ വരിക്കയാൽ യഹൂദ ജാതി ബ
റബ്ബാവൊട് ഒത്ത മശീഹ അല്ലാത്തവൻ തങ്ങൾ്ക്ക വെണ്ടാ എന്നു സ്പഷ്ടമായി
കാട്ടി തങ്ങൾ്ക്കായുള്ള ദെവാലൊചനയെ മുറ്റും തള്ളിയിരിക്കുന്നു–

പിലാതൻ അവർ ചൊദ്യത്തിൻ മുന്നമെ എതിരെ വിളിക്കുന്നതു (മാ)
കൂട്ടാക്കാതെ വിധി നടത്തി യെശുവെ അടി എല്പിക്കയും ചെയ്തു-* ആകയാൽ
ചെകവർ യെശുവെ തൂണൊടു വരിഞ്ഞുറക്കെ കെട്ടി, മുതുക എല്ലാം മുറിയുമാ
റു ൟയം കെട്ടിയ വാറുകളെ കൊണ്ടടിച്ചു – (ഇങ്ങിനെ ഉള്ള അടിശിക്ഷ പല
ൎക്കും മരണം വരുത്തുവൊളം കൊടുമ എറിയത് തന്നെ)- അതു കൂടാതെ പിശാച് അ
വരെ കൊണ്ടു ൩ ആമത് പരിഹാസവും നടത്തി- ശുഭ്രവസ്ത്രത്താൽ അപെക്ഷി
ച്ചതു കിട്ടെണം എന്ന് വെച്ച് അവർ യെശുവിന്നു രാജാഭിഷെകം പൊലെ ക
ളിയായി കഴിച്ചു കൂട്ടരെ എല്ലാം വിളിച്ചു വരുത്തി, മുള്ളു കൊണ്ടു മുടി മിടഞ്ഞണി
യിച്ചു, വെള്ളവസ്ത്രത്തിന്നു പകരം ധൂമ്രവസ്ത്രം എന്നു ചൊല്ലി ചുവന്ന പടക്കുപ്പായം
ഉടുപ്പിച്ചു ചെങ്കൊൽ എന്ന ചൂരലെ വലങ്കൈയിൽ വെച്ചു മുട്ടുകത്തി യഹൂ
ദരാജാവെ വാഴുക എന്നു വന്ദിക്കയും ചെയ്തു- പിന്നെ കയ്യാലും കൊലാലും അ
ടിച്ചും മുള്ളുകളെ തറപ്പിച്ചും മുഖത്ത് തുപ്പി കൊണ്ടും പരിഹാസം കഴിച്ച ശെഷം
(മ മ)- പീലാതൻ പുറത്തു ചെന്നു ജനങ്ങളൊട് അവനെ ഭെദ്യം ചെയ്തിട്ടും കുറ്റ
ത്തിന്നു തുമ്പ് ഉണ്ടായിട്ടില്ല എന്നറിയിയിച്ചു യെശുവെ രാജചിഹ്നങ്ങളൊട് കൂട
വരുത്തി ഇതാ മനുഷ്യൻ എന്നു വിളിച്ചു കാണിച്ചു– യഹൂദൎക്ക മനസ്സലിവുണ്ടാ
യില്ല താനും ദുഃഖാന്വിതനായ മശീഹയെ കണ്ട ഉടനെ അവർ അധികം ക്രുദ്ധി
ച്ചു ഇവനെ ക്രൂശിൽ തറെക്ക എന്നു നിലവിളിച്ചു– ആയതു പിലാതൻ പരിഹ
സിപ്പാൻ തുടങ്ങിയപ്പൊൾ അവന്തന്നെത്താൻ ദൈവപുത്രനാക്കുക കൊ
ണ്ടു ഞങ്ങളുടെ ധൎമ്മപ്രകാരം മരണയൊഗ്യൻ അത്രെ എന്ന് എതിർ പറഞ്ഞു

  • ക്രൂശിൽ തറെക്കുന്നതിന്നു മുമ്പെ വാറടി തന്നെ നടപ്പുള്ളതാക കൊ
    ണ്ടു മാൎക്ക ഇതു മരണശിക്ഷയുടെ ആരംഭമായി രാവിലെ ൯ മണി
    ക്കു തന്നെ സംഭവിച്ചിരിക്കുന്നു എന്നു വിചാരിച്ചു (൨൭ വച.)ക്രൂശാരൊ
    ഹണം മൂന്നാം മണിനെരത്തു തന്നെ എന്ന് എഴിതിയായിരിക്കും —
"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/253&oldid=190117" എന്ന താളിൽനിന്ന് ശേഖരിച്ചത്