ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൪൬

വിളിക്കയും ചെയ്തു (യൊ)

ആയ്തു കെട്ടാറെ പിലാതൻ മുമ്പെ ഭാവിച്ചതിൽ അധികം ശങ്ക ജ
നിച്ചിട്ടു ഗഥശമനയിലെ വൃത്താന്തവും ഭാൎയ്യയുടെ സ്വപ്നവിവരവും എ
ല്ലാം വിചാരിച്ചപ്പൊൾ ഇവൻ വല്ല ദെവാവതാരമൊ എന്നുള്ള സംശയം
തൊന്നി– അവൻ യെശുവൊടു ഉൽപത്തിനിമിത്തം ചൊദിക്കയും ചെയ്തു– ഇ
ങ്ങിനെ ആത്മകാൎയ്യം കൊണ്ടുള്ള ചൊദ്യത്തിന്നു ഉത്തരം ഒന്നും പറയായ്കയാൽ
(മത ൧൨, മാ.൭) നാടുവാഴി വിസ്മയിച്ചു സ്ഥാനം ഒൎത്തു പറഞ്ഞു– എന്നൊടു സം
സാരിക്കയില്ലയൊ – നിന്നെ കൊല്ലുവാനും മൊചിപ്പാനും ഞാൻ അധികാരം
ഉള്ളവൻ എന്നറിയുന്നില്ലയൊ? എന്നതിന്നു യെശു ദൈവത്തിൽ നിന്നല്ലാ
തെ നിണക്കധികാരം ഒന്നും ഇല്ല നിന്റെ അധികാരത്തിൽ അകപ്പെട്ടതു നാ
ട്ടുകാരുടെ ദ്രൊഹത്താൽ അത്രെ എന്നെ കൊന്നാൽ അവരുടെ കുറ്റം നി
ന്റെതിലും വലിയത്– എന്നിപ്രകാരം ചൊല്ലി കെൾ്ക്കയാൽ അവന്നുള്ളിൽ കുറ്റി
തറെച്ചിട്ടു യെശുവെ വിടുവിപ്പാൻ ഉത്സാഹിച്ചു തുടങ്ങി–

അവൻ ദെവദൂഷണം എന്ന മൊഴിയെ തള്ളി എന്തു കുറ്റം അ
വനിൽ കണ്ടു (മത) എന്നു യഹൂദരൊട് ഖണ്ഡിപ്പായി ചൊദിച്ചു – അവരൊ
പ്രമാണങ്ങളെ ഒന്നും അന്വെഷിക്കാതെ അതിക്രമായി നിലവിളിച്ചു ഭയം
ജനിപ്പിപ്പാൻ തുനിഞ്ഞു – ഇവനെ വിടുവിച്ചാൽ കൈസരുടെ സഖി
ആകയില്ല തന്നെത്താൻ രാജാവാക്കുന്നവൻ കൈസൎക്കു വിരൊധിയ
ല്ലൊ (കൈസരുടെ സഖി എന്നത് നാടുവാഴികൾ്ക്ക മാനപ്പെർ തന്നെ)-
തിബെൎയ്യൻ സ്വാമിദ്രൊഹത്തിന്റെ നന്നം എല്ലാം കെട്ടു നടക്കുന്ന നി
ഷ്കണ്ടകൻ ആകകൊണ്ടും പിലാതൻ മറ്റും പലദൊഷങ്ങളെ ചെയ്തി
ട്ടു പാപദാസനായി തീരുകകൊണ്ടും ആ ഒരു വാക്കു തന്നെ സ്ഥാനഭ്രംശ
ത്തിൻ ഭയം ഉണ്ടാക്കി ആ നിസ്സാരനെ മലൎത്തി വെപ്പാൻ മതിയായിരു
ന്നു- ഉച്ചയാകുന്ന പ്രാൎത്ഥനാനെരം അടുത്തിരിക്കയാൽ അവൻ വൈ
കാതെ രണ്ടാം കുറി ന്യായാസനം എറി കാൎയ്യം തീൎപ്പാൻ ഒരുമ്പെട്ടു - ഇതാ
നിങ്ങളുടെ രാജാവ് എന്നു പരിഹാസം ചൊല്ലി യെശുവെ ചൂണ്ടി കാണി

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/254&oldid=190119" എന്ന താളിൽനിന്ന് ശേഖരിച്ചത്