ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൪൭

ച്ചാറെ യഹൂദർ ഇവനെ വെണ്ടാ ക്രൂശിൽ തറെക്ക എന്നു വിളിച്ചതും അല്ലാ
തെ- നിങ്ങളുടെ രാജാവെ കഴുവേറ്റാമൊ എന്നു ചോദിച്ചതിന്നു മഹാചാൎയ്യന്മാ
ർ കൈസരല്ലാതെ ഞങ്ങൾ്ക്ക് രാജാവില്ല എന്നുണൎത്തിക്കയാൽ യെശുവെ
മൂന്നാമതും മശീഹയിലേ പ്രത്യാശയും മുഴുവനും നിരസിച്ചു കളഞ്ഞു(യൊ)

(മത) ആകയാൽ പിലാതൻ കലഹം അധികം വൎദ്ധിക്കുന്നതു കണ്ടും
മഹാചാൎയ്യരുടെ നിലവിളി ബലപ്പെടുന്നതു കെട്ടും (ലൂ) പുരുഷാരം കാണ്കെ
കൈകളെ കഴുകി ൟ നീതിമാന്റെ രക്തത്തിൽ ഞാൻ നിൎദ്ദൊഷൻ നി
ങ്ങൾ തന്നെ നൊക്കുവിൻ എന്നു പറഞ്ഞു- ജനങ്ങൾ ഒക്കയും ഇവന്റെ രക്തം
ഞങ്ങളുടെ മെലും മക്കളുടെ മെലും വരട്ടെ എന്നു വിളിക്കയും ചെയ്തു- നാടുവാഴി
യുടെ ഒഴികഴിവ് എത്ര ദുൎബ്ബലമൊ അത്ര ബലം ഏറിയത് യഹൂദരുടെ സ്വ
ശപനം തന്നെ- ഇസ്രയെൽ പ്രധാനികളും തെരിഞ്ഞെടുത്ത ജാതിയും രൊമാ
മഹാജനവും ഒന്നിച്ചെഴുനീറ്റു യഹൊവയൊടും അവന്റെ അഭിഷിക്ത
നൊടും മത്സരിച്ച നെരം ഇതത്രെ (സങ്കീ. ൨).

(ലൂ) അനന്തരം നാടുവാഴി ബറബ്ബാവെ യഹൂദൎക്ക് വിടുവിച്ചു കൊ
ടുത്തു. അവനിലുള്ള മത്സരഭാവവും ഹിംസാതൃഷ്ണയും അന്നു മുതൽ യഹൂദദെ
ശത്തിൽ ഉറഞ്ഞു- മറ്റൊര് അൎത്ഥം കൂടെ ഉണ്ടു- ദൈവത്തൊടു മത്സരിച്ചും സ
ഹൊദരരെ കൊന്നും പൊയ ഭ്രഷ്ടനായ മനുഷ്യന്നു പാപബന്ധനത്തിൽ
നിന്നു വീണ്ടെടുപ്പു വന്നതു യെശുവിന്മേൽ ശിക്ഷവിധിക്കയാൽ അത്രെ–


൧൫., യെശുവെ ഗൊല്ഗഥയിലെക്ക കൊണ്ടുപൊയതു (മത.൨൭.
൩൧.ff.മാ ൧൫,൨൦,ff.ലൂ ൨൩, ൨൬.൩൩-യൊ ൧൯,൧൬

അക്രമക്കാരെ പട്ടണത്തിന്നു പുറത്തു വെച്ചു കൊല്ലെണ്ടതിന്നു (എബ്ര. ൧൩,
൧൩) യരുശലെമിന്റെ പടിഞ്ഞാറെ ഭാഗത്തു ഒരു കുലനിലം ഉണ്ടു. അതി
ന്നു ഗൊല്ഗഥ (ഗുല്ഗൊല്ത്ത =തലയൊടിടം) എന്ന പെരുണ്ടായിരുന്നു. അവിടെ
ക്കു ചെകവർ യെശുവെ മടിയാതെ സ്വവസ്ത്രങ്ങളെ ഉടുപ്പിച്ചു ഉച്ചെക്കു മുമ്പെ
തന്നെ കൊണ്ടു പൊയി മൎയ്യാദപ്രകാരം ഒരു ശതാധിപൻ കുതിരപ്പുറത്തെറി
മുൻചെന്നു- ഒരു വെള്ള പലകമെൽ ശിക്ഷയുടെ കാരണം എഴുതിച്ചു കഴു


32.

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/255&oldid=190121" എന്ന താളിൽനിന്ന് ശേഖരിച്ചത്