ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൪൮

ത്തിൽ കെട്ടിയിട്ടൊ കുറ്റക്കാരന്റെ മുമ്പിൽ ഒരാളെ അയച്ച് ഉയരവെ ചു
മത്തീട്ടൊ എല്ലാവൎക്കും കാട്ടി നടക്കും- ഇതു പിലാതൻ അന്നത്തെ പരിഭവം വീ
ളെണ്ടതിന്നു യഹൂദരെ അപമാനിപ്പാൻ നടത്തിയതു യെശുവിന്റെ മാനത്തി
ന്നായത്രെ സംഭവിച്ചു -നചറക്കാരനായ യെശു യഹൂദന്മാരുടെ രാജാവ്
എന്നു പലകമെൽ എഴുതുകയാൽ അല്ലൊ ശൂലാരൊഹണത്തിന്റെ കാ
രണം സ്പഷ്ടമായി വിളങ്ങിയ്തു- അതു ൩ ഭാഷകളിലെ അക്ഷരങ്ങളാൽ എ
ല്ലാവൎക്കും തൊന്നുകയും ചെയ്തു- അതു കൂടാതെ ൨ കള്ളന്മാരെ കൂടെ മരണത്തി
ന്നു കൊണ്ടു പൊവാൻ കല്പിക്കയാൽ ഇവൻ കള്ളരാകുന്ന ജാതിക്കത്രെ
രാജാവാകുന്നു എന്നു സൂചിപ്പിച്ചിട്ടും താൻ അറിയാതെ ഒരു വെദവാക്യത്തി
ന്നു നിവൃത്തി വരുത്തി ഇരിക്കുന്നു (യശ. ൫൩, ൧൨).

ക്രൂശെ എടുക്കെണ്ടതു കുറ്റക്കാരൻ തന്നെ (യൊ)- ആ രാപ്പകലുടെ
പൊരാട്ടത്താലും വാറടി കൊണ്ട തളൎച്ചയാലും യെശുവിന്നു അതിനെ കുല
നിലത്തൊളം വഹിപ്പാൻ കഴിവില്ലാതെ വന്നു- ആയതു ചെകവർ കണ്ടു നഗ
രത്തിന്റെ പുറത്തെത്തിയപ്പൊൾ (മത) അഫ്രിക്കപട്ടണമായ കുറെനയി
ൽ നിന്നുള്ള ഒരു ശിമൊൻ നാട്ടുപുറത്തുനിന്നു വെറുതെ എതിരെറ്റു വരു
ന്നതു (ലൂ) കണ്ടു ഉടനെ പിടിച്ചു യെശുവിന്റെ പിന്നാലെ ക്രൂശെടുത്തു നട
പ്പാൻ നിൎബ്ബന്ധിച്ചു-(൩)- അവൻ അപ. ൧൩, ൧ ഉദ്ദെശിച്ചിട്ടുള്ള കറുത്ത ശി
മൊനൊ എന്നറിയുന്നില്ല- അവന്റെ മക്കളായ അലക്ഷന്ത്രനും രൂഫനും
(അപ. ൧൯, ൩൩; രൊ. ൧൬, ൧൩) പിന്നത്തെതിൽ സഭയിൽ പ്രസിദ്ധി ഉ
ള്ളവർ എന്നു തൊന്നുന്നു (മാ)

(ലൂ) ന്യായവിസ്താരം നടക്കുന്ന കാലം യെശുവിന്റെ ആശ്രിതന്മാർ ചെ
യ്തത് ഒന്നും കെൾ്ക്കുന്നില്ല പാതാളത്തിലെ ഭയങ്കരങ്ങൾ അവരെ മൂടി ഒതുങ്ങി
ച്ചിരുന്നു പൊൽ- പുറത്തു കൊണ്ടു പൊകുമ്പൊഴൊ കൂടി നടക്കുന്നവരിൽ
അനെക സ്ത്രീകൾ തൊഴിച്ചു മുറയിട്ടു തുടങ്ങി- ആയത് കെട്ടാറെ തനിക്കല്ല അവ
ൎക്ക് നിൎഭാഗ്യം അധികം ഉണ്ട് എന്നു യെശു അറിഞ്ഞു പറഞ്ഞിതു- യരുശലെംപു
ത്രിമാരെ എനിക്ക എന്നല്ല നിങ്ങൾ്ക്കും മക്കൾ്ക്കും വെണ്ടി കരവിൻ മച്ചികളെ ധന്യ


32

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/256&oldid=190123" എന്ന താളിൽനിന്ന് ശേഖരിച്ചത്