ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൪൯

മാർ എന്നു വിളിക്കുന്ന നാളുകൾ വരുമല്ലൊ (യരുശലെമിൻ നിരൊധകാല
ത്ത ഒർ അമ്മ കുട്ടിയെ വെട്ടി മാംസം വറുത്തു തിന്നുന്നതു പ്രസിദ്ധമല്ലൊ ൫ മൊ.
൨൯, ൫൭)- അപ്പൊൾ അവർ കുന്നുകളൊടും ഞങ്ങളെ മറെച്ചു മൂടുവിൻ എന്നു
പറവാൻ തുടങ്ങും- (ആ നഗരത്തെ എടുപ്പിച്ച രണ്ടു മൂന്നു കുന്നുകളുടെ ഉള്ളി
ൽ കൌശലത്തൊടെ കുഴിച്ചു തീൎത്ത ഗുഹകൾ വളരെ ഉണ്ടു അതിൽ പല യഹൂദ
ന്മാരും ഒളിച്ചു പാൎക്കുമ്പൊൾ രൊമാ ചെകവർ കൊട്ടയിൽ കയറി സകലവും
തകൎത്തു കുന്നും താഴ്വരയും എല്ലാം നികത്തീട്ടും ഉണ്ടു)- അതിന്റെ അതിന്റെ കാരണം
പച്ചമരത്തിൽ ഈ വക ചെയ്താൽ ഉണങ്ങിയതിൽ എന്തുണ്ടാകും (നീതിമാന്നു
കഴുവെറ്റം തന്നെ കൂലിയായാൽ മനഃകാഠിന്യം തികഞ്ഞവർ എതിന്നു പാ
ത്രമാകും- ഹശ ൨൦, ൪൭; ൨൧, ൩)- ഇപ്രകാരം തന്നെ കൎത്താവ് ജാതിയുടെ സ
ങ്കടം മുന്നറിഞ്ഞു വിചാരിച്ചു തന്റെത് മറന്നു നടന്നു കുലനിലത്തു എത്തുക
യും ചെയ്തു-

൧൬., യെശുവിന്റെ ക്രൂശാരൊഹണവും മരണവും
(മത.൨൭,൩൩-൪൯ – ൫൬- മാൎക്ക ൧൫, ൨൨. ൪൧.ലൂക്ക
൨൩, ൩൩-൪൯-യൊ.൧൯,൧൭-൩൦)

മരണത്തിന്നടുത്തവൎക്ക മദ്യപാനം നല്ലൂ എന്നു റബ്ബിമാരുടെ ഉപദെ
ശപ്രകാരം (സുഭാ. ൩൧, ൬) യഹൂദർ കുലനിലത്തു വെച്ചു കണ്ടിവെണ്ണയി
ട്ടു കൈപ്പും കടുപ്പവും വരുത്തിയ പുളിച്ച വീഞ്ഞ കൊണ്ട കൊടുത്തു(മാ)-
അതു (സങ്കീ.൬൯,൨൨ എന്നതു നിവൃത്തിപ്പാൻ) പിത്തം കലൎന്ന ചിൎക്ക പൊ
ലെ (മത)-ആയതു യെശു രുചി നൊക്കിയാറെ ലഹരിയാൽ മനുഷ്യൎക്ക
വരുന്ന പരീക്ഷയെ കണ്ടു ജയിച്ചു കുടിപ്പാൻ മനസ്സില്ലാതെ ഇരുന്നു-
(മമ)

ചെകവർ ക്രൂശമരത്തെ നാട്ടി ഉറപ്പിച്ച ഉടനെ വിശുദ്ധദെഹത്തെ
വസ്ത്രം നീക്കി കയറു കെട്ടി വലിച്ചു കരെറ്റി മരത്തിന്നടുവിലുള്ള കുറ്റിമെ
ൽ ഇരുത്തി കൈകാലുകളെയും രണ്ട് ഉത്തരങ്ങളൊടും വരിഞ്ഞു മുറുക്കി
നാല ആണികളെ തറക്കയും ചെയ്തു- ശൂലാരൊഹണം കഴിച്ച ഉടനെ അ

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/257&oldid=190125" എന്ന താളിൽനിന്ന് ശേഖരിച്ചത്